എന്ത് കള്ളകഥ പ്രചരിപ്പിച്ചാലും വടകര യുഡിഎഫ് തന്നെ നിലനിർത്തും: സാദിഖ് അലി ശിഹാബ് തങ്ങൾ

കൊയിലാണ്ടി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ കള്ള പ്രചരണങ്ങൾ അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിജയിച്ചു കളയാമെന്നുള്ളത് എൽ ഡി എഫിൻ്റെ വ്യാമോഹമാണെന്നും എന്ത് കള്ള കഥകൾ മെനഞ്ഞുണ്ടാക്കിയാലും വടകര പാർലമെൻ്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.


കൊയിലാണ്ടി ടൗൺ ഹാളിൽ യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.യു ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി ടി ഇസ്മയിൽ, ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ, പാറക്കൽ അബ്ദുള്ള, അഹമ്മദ് പുന്നക്കൽ, മിസ് ഹബ് കീഴരിയൂർ ,കെ.കെ.നവാസ്, വി.പി.ഇബ്രാഹിംകുട്ടി, സി.ഹനീഫ, സമദ് പൂക്കാട്, മoത്തിൽ നാണു മാസ്റ്റർ, പി.രത്ന വല്ലി , മുരളി തോ റോത്ത്, കെ.കെ.റിയാസ്, ഫാസിൽ നടേരി സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Next Story

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങലിലും എല്‍.ഡി.എഫിന് അനുകൂലമായ തരംഗമാണ് ഉളളതെന്ന് മുഖ്യമന്ത്രി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറി

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ മേള അഭ്യസിച്ചവരാണ് അരങ്ങേറ്റം

പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഞായറാഴ്ച മണക്കുളങ്ങര ക്ഷേത്രം സന്ദർശിക്കും

ആന ഇടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രതിപക്ഷം നേതാവ് വി ഡി സതീശൻ സന്ദർശനം