പോളിംഗ് ഡ്യൂട്ടി; പരിശീലനം നഷ്ടമായവർക്ക് 22ന് ഒരു അവസരം കൂടി

കോഴിക്കോട് ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കുള്ള രണ്ടാം ഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ഏപ്രിൽ 22ന് നടക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. രാവിലെ 10 മുതൽ ഒരു മണി വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിശീലന പരിപാടി.

രണ്ടാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും 22ന് നടക്കുന്ന പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published.