ഹോം വോട്ടിംഗ് ഒന്നാം ഘട്ടം ഇന്ന് അവസാനിക്കും; രണ്ടാം ഘട്ടം 25 വരെ

ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 20) അവസാനിക്കും. നേരത്തേ 12 ഡി ഫോറത്തില്‍ അപേക്ഷ നല്‍കിയവരില്‍ ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഏപ്രില്‍ 25 വരെയുള്ള രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും.


രണ്ടാം ഘട്ടത്തിലും പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ വോട്ടര്‍മാര്‍ സ്ഥലത്തില്ലെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. വോട്ടര്‍ പട്ടികയിലെ വിലാസത്തിലാണ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കുന്നതിനായി എത്തുക. വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിന് നേരെ പിബി (പോസ്റ്റല്‍ ബാലറ്റ്) എന്ന് അടയാളപ്പെടുത്തുമെന്നതിനാല്‍ ഇവര്‍ക്ക് പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയില്ല.

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ആദ്യ കേബിനറ്റിൽ തന്നെ CAA റദ്ദ് ചെയ്യും; രമേശ് ചെന്നിത്തല

Next Story

 സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ക്രമീകരിക്കാന്‍ നടപടിയുമായി ഇകെ വിഭാഗം സമസ്ത

Latest from Local News

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അബദ്ധജഡിലമായ വാർഡ് വിഭജനം അംഗീകരിക്കില്ല; കീഴരിയൂർ മണ്ഡലം കോൺഗ്രസ്

ഭരണവിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്ന കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ അധികാരം നിലനിർത്താൻ അശാസ്ത്രീയവും അബദ്ധജഡിലവുമായ തരത്തിൽ നടത്തിയ വാർഡ് വിഭജനത്തെ അംഗീകരിക്കില്ലെന്നും പരാതി

വടയം രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി

കുറ്റ്യാടി പ്രമുഖ കോൺഗ്രസ്സ് നേതാവും, മുൻ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വടയം രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്

കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഓപ്പൺ സ്റ്റേജിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കാൻ പുതുതലമുറ തയ്യാറാകണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. കോഴിക്കോട് റവന്യു

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയിൽ

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ തൃശ്ശൂര്‍ പൊലീസിന്റെ  പിടിയിൽ. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ