രാവിലത്തെ ഇളംവെയില്‍ കൊള്ളുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. കേരളത്തില്‍ ഇപ്പോള്‍ ചൂടുകാലമായതിനാല്‍, രാവിലെ 11 മണിക്ക് ശേഷമുള്ള വെയില്‍ കൊള്ളുന്നത് നന്നല്ല എന്ന നിര്‍ദ്ദേശമാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, കൃത്യമായ അളവില്‍ ഇളംവെയില്‍ കൊള്ളുന്നതിന്‍റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാന സ്രോതസ്സ്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയുമൊക്കെ വികസനത്തിന് ആവശ്യമായ കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. അതിനാല്‍ ഇളം വെയില്‍ കൊള്ളുന്നത് എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.













