ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

/

ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published.

Previous Story

മാതൃക പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

Next Story

എന്ത് കള്ളകഥ പ്രചരിപ്പിച്ചാലും വടകര യുഡിഎഫ് തന്നെ നിലനിർത്തും: സാദിഖ് അലി ശിഹാബ് തങ്ങൾ

Latest from Local News

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും

ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി

ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.