മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തി

 

തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തി. സർക്കാ‍‍ർ പണം നൽകാത്തത് മൂലമാണ് നോട്ടീസയക്കുന്നത് കെൽട്രോണ്‍ നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനം കുറയ്ക്കുക, നിയമലംഘകരിൽ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക. ഇതായിരുന്നു എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അഴിമതി ആരോപണത്തിൽ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിക്ക് പരിഹാരമായില്ല. ജൂണ്‍ അ‍ഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര – അഞ്ചു ലക്ഷംവരെയായി. പ്രതി വർഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രോണിൻ്റെ കരാർ.

ഏപ്രിൽ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. സർക്കാർ ഇതേവരെ മറുപടി നൽകിയില്ല. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെൽട്രോണ്‍ നിർത്തി. ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലേക്ക് ഇ-ചെല്ലാൻ മാത്രം അയക്കും.

പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്‍റെ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയത്. എന്നാൽ നോട്ടീയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്. ഏതാനും ആഴ്ചകളായി ഇ-ചെല്ലാൻ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞ‌ു.

Leave a Reply

Your email address will not be published.

Previous Story

നവകേരള ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസിനായി ഉപയോഗിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

Next Story

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ

Latest from Main News

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, വിദ്യാർഥികളുടെ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് ആദരാഞ്ജലി അർപ്പിച്ചു നിരവധി പേർ ; സംസ്കാരം വൈകിട്ട്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ബനാർഗട്ടയിലെ റിസോർട്ടിൽ പൊതുദർശനം തുടരുകയാണ്. സംസ്കാരം വൈകിട്ടാണ്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ്