റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് ജനറൽ ടിക്കറ്റും ഓൺലൈനായി ബുക്ക് ചെയ്യാം

റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് ജനറൽ ടിക്കറ്റും ഓൺലൈനായി ബുക്ക് ചെയ്യാം. ഈ ആപ്പ് വഴി റെയിൽവേ യാത്രക്കാർക്ക്  ജനറൽ ടിക്കറ്റുകളും, പ്ലാറ്റ്‌ഫോം, സീസൺ ടിക്കറ്റുകളും  എടുക്കാനുള്ള സംവിധാനമുണ്ട്.

പ്ലേ സ്റ്റോറിൽ നിന്നും യുടിഎസ് ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം ആവശ്യമുള്ള വിശദാംശങ്ങൾ നൽകി സൈൻ അപ്പ് ചെയ്ത്  രജിസ്റ്റർ ചെയ്യുക. യുപിഐ , നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി നിങ്ങളുടെ R-വാലറ്റ് റീചാർജ് ചെയ്യണം.  യുടിഎസ്  ആപ്പിന്റെ ഉപയോക്താക്കൾക്ക് R-വാലറ്റ് ചാർജിൽ നിന്നും 3% ബോണസ്  ലഭിക്കും.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന്, ആദ്യം പേപ്പർലെസ് അല്ലെങ്കിൽ പേപ്പർ ടിക്കറ്റ് ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുക. പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരേണ്ട സ്റ്റേഷൻ എന്നീ വിശദാംശങ്ങൾ നൽകുക.ആർ വാലറ്റിൽ നിന്നോ, യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള മറ്റ് പേയ്മെന്റ് ഓപ്ഷനുകൾ മുഖേനയോ പണമടയ്ക്കുക.

യുടിഎസ് ആപ്പിലെ ‘ഷോ ടിക്കറ്റ്’ ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ ടിക്കറ്റുകൾ കാണാൻ കഴിയും. പേപ്പർ ടിക്കറ്റാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ ബുക്കിങ് ഐഡി ഉപയോഗിച്ച്, ജനറൽ ടിക്കറ്റ് കൗണ്ടറിൽ നിന്നോ, റെയിൽവെ സ്റ്റേഷനിലെ ടിക്കറ്റ് വെൻഡിങ് മെഷിനിൽ നിന്നോ ടിക്കറ്റ് പ്രിന്റ് എടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

രാവിലെ ഇളംവെയില്‍ കൊള്ളുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം…

Next Story

പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി നിര്യാതനായി

Latest from Main News

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ഇത് സംബന്ധിച്ച

സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉടൻ പുന:സ്ഥാപിക്കണം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

കോഴിക്കോട്: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും, മുൻകാല പെൻഷൻകാർക്ക് പ്രയോജനകരമല്ലാത്ത കേന്ദ്ര സർക്കാരിൻറെ ഫിനാൻസ് ബിൽ 2025 പിൻവലിക്കണമെന്നും

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനെയും  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദ്വാരപാലക ശില്പത്തിൽ