ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. നേരത്തേ തപാല്‍ വോട്ടിന് അപേക്ഷ നല്‍കി ഹോം വോട്ടിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണിത്.

ഇവര്‍ക്ക് വോട്ടിംഗ് കേന്ദ്രത്തിലേക്ക് പോയി വരുന്നതിനുള്ള വാഹന സൗകര്യം, വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, വളണ്ടിയര്‍ സഹായം എന്നിവ ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ വരി നില്‍ക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. പോളിംഗ് ബൂത്തിലെത്തുന്നതിന് ഏതെങ്കിലും രീതിയിലുള്ള സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരും വയോജനങ്ങളും അതിനായി ‘സക്ഷം’ (Saksham-ECI) മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. പ്ലേ സ്റ്റോര്‍/ആപ്പ് സ്റ്റോറില്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകള്‍ ലഭ്യമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്ന ഈ ആപ്പില്‍ വോട്ടര്‍പട്ടികയിലെ പേര്, പോളിംഗ് സ്റ്റേഷന്‍, പോളിംഗ് ബൂത്ത്, സ്ഥാനാര്‍ത്ഥിയുടെ വിശദാംശങ്ങള്‍, പോളിംഗ് ബൂത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇവര്‍ക്കായി ഒരുക്കിയിരിക്കുന്ന സേവനങ്ങള്‍ അറിയാനും അവ ആവശ്യമുള്ളവര്‍ക്ക് അപേക്ഷിക്കാനും കഴിയും. വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് വീല്‍ ചെയര്‍, വാഹന സൗകര്യം, വളണ്ടിയര്‍ സേവനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കേണ്ടത്.

ഇതിനു പുറമെ, ഇത്തരം സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സാമൂഹ്യനീതി ഓഫീസിലെ 0495-2371911, 8714621986 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ചും ഈ സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

സ്പർധ സൃഷ്ടിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കർശന നിയമനടപടിയെന്ന് ജില്ലാ കലക്ടർ

Next Story

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ആദ്യ കേബിനറ്റിൽ തന്നെ CAA റദ്ദ് ചെയ്യും; രമേശ് ചെന്നിത്തല

Latest from Main News

വൈദ്യുതി ബിൽ ഇനി 1000 രൂപ വരെ പണമായി അടയ്ക്കാം അതിൽ കൂടുതലുള്ളത് ഓൺലൈനിൽ മാത്രം

തിരുവനന്തപുരം : വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ നിയന്ത്രണം ശക്തമാക്കി കെഎസ്ഇബി. ഇനി മുതൽ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കുമെന്ന്

മാർ ജേക്കബ്​ തൂ​ങ്കുഴി അന്തരിച്ചു

തൃശൂർ സിറോ മലബാർ കത്തോലിക്ക അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച്​ ബിഷപ്പ്​ മാർ ജേക്കബ്​ തൂ​ങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. മാനന്തവാടി

കോഴിക്കോട് വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ സിറാജ് മാധ്യമപ്രവർത്തകൻ മരിച്ചു 

  കോഴിക്കോട് സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ

വിലക്കയറ്റം നിയന്ത്രിക്കാൻ ഓണക്കാല വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

വിലക്കയറ്റം നിയന്ത്രിക്കാൻ ഓണക്കാല വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി കാർഡുകാർക്ക് പ്രതിമാസം 28