എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ ആൽബം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

 

എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ ആൽബം മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്‌ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി എ വിജയരാഘവന്‌ നൽകി പ്രകാശനം  ചെയ്തു. നിർണായക തെരഞ്ഞെടുപ്പ്‌ പോരാട്ടം ജനാധിപത്യം ഇന്ത്യയിൽ കെടാതെ കാക്കാനും ഈ മണ്ണിൽ സമത്വമെന്ന ആശയം ജ്വലിച്ച്‌ നിൽക്കുവാനുമാണെന്ന്‌ ഓർമിപ്പിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ്‌ ഗാനങ്ങൾ.

തെരഞ്ഞെടുപ്പ്‌ ആൽബത്തിലെ ഓരോ പാട്ടുകളും സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്‌. ഓരോവരിയിലും ഇടതുപക്ഷ വിജയത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നുണ്ട്. സിതാര കൃഷ്ണകുമാർ, രശ്മി സതീഷ്, അതുൽ നറുകര, ജയരഞ്ജിത എന്നിവർ പാടിയ നാല് പ്രചരണഗാനങ്ങളാണ് പുറത്തിറക്കിയത്.

സിതാര കൃഷ്ണകുമാർ ആലപിച്ച ‘ജനാധിപത്യമിന്ത്യയിൽ കെടാതെ കാത്തു വെക്കുവാൻ’ എന്ന ഗാനം രചിച്ചത് ബികെ ഹരിനാരായണനാണ്. മിഥുൻ ജയരാജ് സംഗീതം നൽകിയിരിക്കുന്നു. വിമൽ നടുവനാടിന്റെ വരികൾക്ക് ആർ ആനന്ദാണ്‌ സംഗീതം നൽകിയത്‌. ‘നാടിന്നു നല്ല നാളെയേകിടാൻ, നേരിന്റെ ശബ്ദമായ് മുഴങ്ങുവാൻ’ എന്ന ഗാനം പാടിയിരിക്കുന്നത് രശ്മി സതീഷാണ്. അതുൽ നറുകര സംഗീതം നൽകി ആലപിച്ച ‘ഇവിടെ നാം തുടങ്ങണം, അതിന്ത്യയാകെ തുടരണം’ രചിച്ചിരിക്കുന്നത്‌ ശ്രീഹരി തറയിലാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി ജയകാർത്തി സംഗീതം നൽകിയ ‘തെങ്ങോലപ്പീലിപ്പൂ നിരയാടണ മലയാളം’ എന്ന ഗാനം ജയരഞ്ജിത കാസർകോടാണ്‌ പാടിയിരിക്കുന്നത്‌.

Leave a Reply

Your email address will not be published.

Previous Story

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു

Next Story

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്

Latest from Main News

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ്

കെ.എസ്.ഇ.ബി ബില്ലിൽ ഇളവ്: ഫെബ്രുവരിയിൽ സർചാർജിൽ കുറവ്

കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജിൽ ഇളവ് ലഭിക്കും. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഈ മാസം ഇന്ധന സർചാർജ്

നവകേരള സദസ്സ് പ്രവൃത്തികള്‍: ജില്ലയിലെ 16 പദ്ധതികളുടെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചു

ജില്ലയിലെ മുഴുവന്‍ നവകേരള സദസ്സ് പ്രവൃത്തികള്‍ക്കും സര്‍ക്കാറില്‍നിന്ന് ഭരണാനുമതി ലഭ്യമായതായും ഇതില്‍ 16 എണ്ണത്തിന്റെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചതായും ജില്ലാ വികസന