സ്പെഷ്യൽ ജൂറി തിളക്കത്തിൽ വീണ്ടും QFFK ; പ്രശാന്ത് ചില്ല സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം പോളിംഗ്ഡേ സ്‌പെഷ്യൽ ജൂറി അവാർഡിനർഹമായി

കോഴിക്കോട് കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗം സ്വീപ് സംഘടിപ്പിച്ച ലോക് സഭ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച ഷോർട്ഫിലിം മത്സരത്തിൽ QFFK നിർമ്മിച്ച് പ്രശാന്ത് ചില്ല സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം പോളിംഗ്ഡേ സ്‌പെഷ്യൽ ജൂറി അവാർഡിനർഹമായി.

കേവലം രണ്ടുദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത് സമർപ്പിക്കേണ്ട അവസാന തീയതി എൻട്രി എത്തിക്കാൻ കഴിഞ്ഞു എന്നത് അവാർഡിന്റെ തിളക്കം കൂട്ടുന്നു. മഹേഷ്‌ മോഹൻ, ഷീജ രഘുനാധ്, ശ്രീകുമാർ നടുവത്തൂർ, പ്രമോദ് ബിനു, റഷീദ് കാപ്പാട്, ബബിത പ്രകാശ്, വിനോദ് കുമാർ, ശിവപ്രസാദ് ശിവപുരി, സാബു കീഴരിയൂർ എന്നിവരാണ് അഭിനയിച്ചത്.
QFFK യൂട്യൂബ് ചാനലിലൂടെ അടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ്.

പ്രശാന്ത് ചില്ല രചനയും സംവിധാനവും നിർവഹിച്ച പോളിംഗ് ഡേ എഡിറ്റിംഗ് നിർവഹിച്ചത് മലയാളചലച്ചിത്ര മേഖലയിൽ സുപരിചിതനായ രതിൻ രാധാകൃഷ്ണൻ. ഷിബു ഭാസ്കർ ക്യാമറ ചെയ്ത ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് എന്ന ചലച്ചിത്ര സംഘടനയാണ്. കോഴിക്കോട് കലക്ടറുടെ ഒഫീഷ്യൽ പേജിലും മറ്റും ചിത്രം അടുത്ത ദിവസം ഔദ്യോഗികമായി റിലീസ് ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

കോവിഡ് കേസുകൾ വീണ്ടും സജീവമാകുന്നതായി ഐഎംഎ

Next Story

Ashutosh Sharma ഓർത്തു വെച്ചേക്കണം ഈ പേര്…

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; യൂത്ത് ലീഗ് പ്രതിഷേധ സമരം നാളെ

നന്തിബസാർ: നാഷണൽ ഹൈവെ മൂടാടി പഞ്ചായത്തിൻ്റെ നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണ്. നന്തി റെയിൽവേ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ പ്രശസ്ത സീനിയർ ഡോ. ലിൻഡ ൽ ലോറൻസ് MBBS,MD,PSYCHIATRY ചാർജെടുക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ പ്രശസ്ത സീനിയർ ഡോ. ലിൻഡൽ ലോറൻസ് MBBS,MD,PSYCHIATRY ചാർജെടുക്കുന്നു .ഡോക്ടറുടെ സേവനം ചൊവ്വ 4.30

എൻ വി ബാലകൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ പ്രതിഷേധ സംഗമം

കൊയിലാണ്ടി: മനുഷ്യാവകാശ പ്രവർത്തകൻ എൻ.വി ബാലകൃഷ്ണനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പ്രമുഖ

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം ലോകത്തിന് മാതൃകയൊരുക്കല്‍ -മന്ത്രി വി ശിവന്‍കുട്ടി

ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ലോകത്തിന് മാതൃകയാവുകയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി