എൽഡിഎഫ്‌ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി മുഖ്യമന്ത്രിയും നേതാക്കളും ഇന്ന്‌ ജില്ലയിൽ

കോഴിക്കോട്‌: എൽഡിഎഫ്‌ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് (വെള്ളി) ജില്ലയിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് കാക്കൂരും വൈകീട്ട് നാല് മണിക്ക് കൊടുവള്ളിയിലും ആറ് മണിക്ക് കുണ്ടായിത്തോടുമാണ്‌ മുഖ്യമന്ത്രി പ്രസംഗിക്കുക. എൻ.സി.പി സംസ്ഥാന പ്രസിഡന്റ്‌ പി.സി ചാക്കോ കാക്കൂരും കുണ്ടായിത്തോടും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

പി ബി അംഗവും സി.ഐ.ടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ തപൻസെൻ രാവിലെ പത്ത് മണിക്ക് വടകരയിലും നാല് മണിക്ക് പേരാമ്പ്രയിലും,  ചേമഞ്ചേരിയിലും റാലികളിൽ പങ്കെടുക്കും. ജോൺ ബ്രിട്ടാസ്‌ എം.പി കുന്നമംഗലം പരിയങ്ങാടും 11.30ന്‌ ബേപ്പൂരിലും സംസാരിക്കും.

Leave a Reply

Your email address will not be published.