കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ മോക്‌പോളില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

 

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ (ബുധനാഴ്ച) നടന്ന മോക്‌പോളില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവരുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് ബി.ജെ.പിക്ക് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയ കാര്യം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ഡിഡി ന്യൂസ് ദൂരദർശൻ ഇംഗ്ളീഷ്, ഹിന്ദി വാർത്താചാനലുകളുടെ പുതിയ ലോഗോ പുറത്തിറക്കി

Next Story

കനത്തമഴയെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 1,244 വിമാനങ്ങൾ റദ്ദാക്കി

Latest from Main News

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനെയും  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദ്വാരപാലക ശില്പത്തിൽ

‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കി നിർമ്മിക്കുന്ന ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം നാളെ

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക് സിബിഷൻ ഗ്രൗണ്ടിൽ നാളെ (20ന്)

എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി റദ്ദാക്കി ഹൈക്കോടതി

എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. സർക്കാർ അനുമതി നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്നും കോടതി