തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് (ഏപ്രിൽ 18) മുതല്‍ തപാല്‍ വോട്ട് ചെയ്യാന്‍ അവസരം. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളില്‍ പ്രത്യേകമായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലാണ് തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. സ്വന്തം മണ്ഡലത്തിലെ വരണാധികാരിക്ക് ഫോറം നമ്പര്‍ 12ല്‍ നേരത്തേ അപേക്ഷ നല്‍കിയവര്‍ക്കാണ് ഏപ്രിൽ 18 മുതല്‍ മൂന്ന് ദിവസങ്ങളിലായി തപാല്‍ വോട്ട് ചെയ്യാനാവുക. തുടക്കത്തില്‍ അതത് ജില്ലയില്‍ നിന്നുള്ളവര്‍ക്കും മറ്റ് ജില്ലക്കാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്കും വോട്ട് രേഖപ്പെടുത്താനാവും.