സ്‌കൂള്‍വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്

സ്‌കൂള്‍വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്. എറണാകുളം ഗാന്ധിനഗറിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തെ ത്രിവേണി മാര്‍ക്കറ്റില്‍ മാനേജിങ് ഡയറക്ടര്‍ എം സലിം സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ചു.

ജൂണ്‍ 13വരെ സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ നാല്‍പ്പതുശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍ ലഭ്യമാകും. ത്രിവേണി നോട്ട്ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ പഠന സാമഗ്രികളും സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലുണ്ടാകും. സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ 400 എണ്ണം സഹകരണസംഘങ്ങള്‍ മുഖേനയും നൂറെണ്ണം ത്രിവേണി ഔട്ട്ലെറ്റുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്.

കുന്നംകുളത്തെ കണ്‍സ്യൂമര്‍ഫെഡ് ഓഫീസിന്റെ ത്രിവേണി സ്റ്റേഷനറി ഡിവിഷനിലാണ് നോട്ട്ബുക്കുകള്‍ നിര്‍മിക്കുന്നത്. എ ഗ്രേഡ് പേപ്പര്‍ ഉപയോഗിച്ച് നിര്‍മിച്ച 50 ലക്ഷം നോട്ട് ബുക്കുകള്‍ തയ്യാറായി. മറ്റ് ബ്രാന്‍ഡഡ് സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, ലഞ്ച് ബോക്സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍ ഉള്‍പ്പെടെ എല്ലാ പഠനോപകരണങ്ങളും നേരിട്ട് സംഭരിച്ച് പൊതു മാര്‍ക്കറ്റില്‍നിന്നും 40 ശതമാനം വിലക്കുറവില്‍ വില്‍പ്പനനടത്തും. പത്തുകോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

Next Story

കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

Latest from Uncategorized

എറണാകുളത്ത് 12 വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

എറണാകുളത്ത് 12 വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പൊലീസാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ

കൊയിലാണ്ടി ഒഴക്കാഴക്കം പടിക്കൽ ജാനു അന്തരിച്ചു

കൊയിലാണ്ടി:  ഒഴക്കാഴക്കം പടിക്കൽ പരേതനായ ഒ.പി.കരുണന്റെ ഭാര്യ ജാനു (76) അന്തരിച്ചു. മക്കൾ:മക്കൾ സുനിൽകുമാർ .(ബഹറിൻ ) ഷൈമ (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെന്റ്

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയത്തിളക്കവുമായി കൊല്ലം യുപി

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കൊല്ലം യുപി സ്കൂൾ ആഹ്ലാദപ്രകടനം നടത്തി. മത്സരിച്ച

ഡൽഹി സ്ഫോടനം മരണം 13 ,ഭീകരാക്രമണമെന്ന് നിഗമനം

ഡൽഹി സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിലും