ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പരാതി നല്‍കുമെന്ന് കെ.കെ രമ

 

വടകര: സിപിഎം നേതാവ് പി. ജയരാജന്റെ വെണ്ണപ്പാളി പരാമര്‍ശത്തിന് എതിരെ പരാതി നല്‍കുമെന്ന് കെ.കെ രമ എംഎല്‍എ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വെണ്ണപ്പാളികളുടെ മുദ്രാവാക്യത്തോടെ നോമിനേഷന്‍ നല്‍കി എന്നാണ് ജയരാജന്‍ പറയുന്നത്. എന്താണ് ഇങ്ങനെ പറയുന്നതിന്റെ ഉദ്ദേശ്യം? എന്തുകൊണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇതിനെ തള്ളിപ്പറയാത്തത്? എന്താണ് ആ പ്രശ്‌നത്തെ അഭിമുഖീകരിക്കാത്തത്?

ഇന്നലെയാണ് ഞാന്‍ ആ പോസ്റ്റ് ശ്രദ്ധയോടെ വായിക്കാന്‍ ഇടവന്നത്. പോസ്റ്റിന്റെ ആദ്യമുള്ള വെണ്ണപ്പാളി അധിക്ഷേപം കഴിഞ്ഞ് പിന്നീട് പറയുന്നത് വെണ്ണപ്പാളികളുടെ സ്വീകരണമേറ്റ് മയങ്ങി എന്നാണ്. എത്ര ലൈംഗികച്ചുവയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്? എത്ര അശ്ലീലമാണ് പറയുന്നത്? ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. സ്വന്തം പാര്‍ട്ടിക്കാര്‍ ആയാല്‍ എന്തും ന്യായീകരിക്കുക എന്നതാണോ ഇവരുടെ രീതിയെന്ന് വ്യക്തമാക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കളി ആട്ടം സല്ലാപവേദിയിൽ ജയപ്രകാശ് കുളൂരും വിജയകുമാർ ബ്ലാത്തൂരും കുട്ടികളുമായി നാടകാനുഭവങ്ങൾ പങ്കുവെച്ചു

Next Story

പൂരം കാണാനെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് വിയുമായി ചേര്‍ന്ന് ക്യൂആര്‍ കോഡ് ബാന്‍ഡ് പുറത്തിറക്കി

Latest from Main News

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകണമെന്ന്

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക്