85 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഹോം വോട്ടിംഗ് ഇന്ന് മുതല്‍ ; ജില്ലയില്‍ വീടുകളില്‍ നിന്ന് വോട്ട് ചെയ്യുക 15,404 പേര്‍

ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിംഗ് സംവിധാനത്തിന് ജില്ലയില്‍ ഇന്ന് (ബുധന്‍) തുടക്കമാവും. നേരത്തേ അസന്നിഹിത വോട്ടര്‍ (ആബ്സെന്റീ വോട്ടര്‍) വിഭാഗക്കാര്‍ക്കുള്ള നിശ്ചിത ഫോറത്തില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയവര്‍ക്കാണ് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരമുണ്ടാവുക.

ജില്ലയില്‍ ഈ രീതിയില്‍ അപേക്ഷ നല്‍കിയ 4873 ഭിന്നശേഷിക്കാരും 85ന് മുകളില്‍ പ്രായമുള്ള 10531 പേരുമാണുള്ളത്. ഇവരുടെ വീടുകളില്‍ ഇന്നു മുതല്‍ നാലു ദിവസങ്ങളിലായി പോളിംഗ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പ്രത്യേക വാഹനങ്ങളിലായി എത്തിച്ചേരും. ഓരോ വീട്ടിലും ഉദ്യോഗസ്ഥ സംഘം എത്തുന്ന സമയം ബിഎല്‍ഒ മുഖേന വോട്ടറെ നേരത്തേ അറിയിക്കും.

വോട്ടര്‍പട്ടികയില്‍ 85 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഭിന്നശേഷിക്കാരായി രേഖപ്പെടുത്തപ്പെട്ടവര്‍ക്കുമാണ് വീട്ടില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനാവുക. ഇവര്‍ നേരത്തേ ഫോം 12 ഡിയില്‍ അപേക്ഷ സമര്‍പ്പിച്ചവരായിരിക്കണം. ഭിന്നശേഷിക്കാരാണെങ്കില്‍ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇങ്ങനെ അപേക്ഷ നല്‍കിയവരുടെ പേരുകള്‍ക്കു നേരെ വോട്ടര്‍ പട്ടികയില്‍ ‘പിബി’ (പോസ്റ്റല്‍ ബാലറ്റ്) എന്ന് അടയാളപ്പെടുത്തും. ആയതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റ് വഴി മാത്രമേ വോട്ട് രേഖപ്പെടുത്താനാവൂ. പോളിംഗ് ദിവസം ബൂത്തില്‍ പോയി വോട്ട് ചെയ്യാനാവില്ല. അതേസമയം, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാത്ത 85 വയസ്സുകഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിലെത്തി എളുപ്പത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും.

ഓരോ നിയമസഭാ മണ്ഡലത്തിലും 10 മുതല്‍ 12 വരെയുള്ള ഉദ്യോഗസ്ഥ സംഘങ്ങളെയാണ് ഹോം വോട്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, സുരക്ഷാഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, ബിഎല്‍ഒ എന്നിവരടങ്ങുന്നതാണ് ഉദ്യോഗസ്ഥ സംഘം. സ്ഥാനാര്‍ഥികള്‍ക്ക് നിയമാനുസൃതം തങ്ങളുടെ പ്രതിനിധിയെ ഹേം വോട്ടിംഗ് വേളയിലേക്ക് നിയോഗിക്കാം.

മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന സംഘം വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. വോട്ട് രേഖപ്പെടുത്തി വാങ്ങിയ ശേഷം പോസ്റ്റല്‍ ബാലറ്റുകള്‍ പ്രത്യേക കവറുകളില്‍ സീല്‍ ചെയ്ത മെറ്റല്‍ ബോക്‌സുകളിലാക്കി മണ്ഡലത്തിലെ ഉപവരണാധികാരികള്‍ മുഖേന ജിപിഎസ് സംവിധാനത്തോടെയുള്ള വാഹനങ്ങളില്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുകയും ഹോം വോട്ടിംഗ് അവസാനിച്ച ശേഷം അവ ബന്ധപ്പെട്ട ലോകസഭാ മണ്ഡലം വരണാധികാരിക്ക് കൈമാറുകയും ചെയ്യും. ഒരു സംഘം ഓരോ ദിവസവും ശരാശരി 20 മുതല്‍ 25 വരെ വോട്ടര്‍മാരുടെ വീട്ടിലെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിലെ കൂത്തരങ്ങ് ഉണർന്നു

Next Story

കോഴിക്കോട് വയനാട് ജില്ലകളിൽ അടുത്ത രണ്ടു ദിവസം മഴക്ക് സാധ്യത

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 28.11.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 28.11.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കി; ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കി. ക്രൈം ബ്രാഞ്ച് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. നേരത്തെ മുഖ്യമന്ത്രിയുടെ

മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത. സർക്കാർ ജീവനക്കാരിൽ

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും