തെരഞ്ഞെടുപ്പ് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ രൂപീകരിക്കപ്പെട്ട വിവിധ സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു. മതിയായ രേഖകളുടെ അഭാവത്തില്‍ കൊണ്ടു പോവുകയായിരുന്ന 19,94,530 രൂപ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പിടികൂടിയതോടെയാണിത്. പിടിച്ചെടുത്ത തുക അപ്പീല്‍ കമ്മറ്റിക്ക് കൈമാറി. ഇത്തരത്തിൽ ആകെ 1,00,84,310 രൂപയാണ് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത് കൈമാറിയിട്ടുളളതെന്ന് എക്‌സ്‌പെന്‍ഡീച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.