ചുട്ടു പൊളളുന്നു പാലക്കാടന്‍ രാഷ്ട്രീയവും

പാലക്കാട്

ചുട്ടു പൊളളുന്ന പാലക്കാടിന്റെ മണ്ണില്‍ തിളച്ചു മറിയുകയാണ് പാലക്കാടന്‍ രാഷ്ട്രീയവും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും,സിറ്റിംഗ് എം.പി വി.കെ.ശ്രീകണ്ഠനും,ബി.ജെ.പി നേതാവും സി.കൃഷ്ണ കുമാറും നേരിട്ട് ഏറ്റു മുട്ടുന്ന ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. എല്‍.ഡി.എഫിനെയും യൂ.ഡി.എഫിനെയും മാറിമാറി പരീക്ഷിച്ച മണ്ണാണ് പാലക്കാട്. 1996 ന് ശേഷം തുടര്‍ച്ചയായി സി.പി.എം പ്രതിനിധികളെ ജയിച്ചിച്ച മണ്ഡലം. എന്നാല്‍ കഴിഞ്ഞ തവണ യൂ.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു. ഈ മണ്ഡലം തിരിച്ചു പിടിക്കാനാണ് സി.പി.എം എ.വിജയരാഘവനെ രംഗത്തിറക്കിയത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തതാണ് യൂ.ഡി.എഫ് ഈ ലോക്‌സഭാ മണ്ഡലം.യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കോണ്‍ഗ്രസ്സിലെ വി.കെ.ശ്രീകണ്ഠന്‍ 399,274 വോട്ടുകള്‍ നേടി. ഭൂരിപക്ഷം 11,637.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ എം.ബി.രാജേഷിനെയാണ് തോല്‍പ്പിച്ചത്. രാജേഷിന് 3,87,637 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കൃഷ്ണ കുമാറിന് 2,18,556 വോട്ടും ലഭിച്ചു.
ഇത്തവണ വി.കെ.ശ്രീകണ്ഠന്‍(കോണ്‍),എ.വിജയരാഘവന്‍(സി.പി.എം),സി.കൃഷ്ണ കുമാര്‍(ബി.ജെ.പി) എന്നിവരാണ് മല്‍സരിക്കുന്നത്.

പാലക്കാട്ടെ മുന്‍ എം.പിമാര്‍

1957-വെളള ഈച്ചരന്‍
1957,1962-പി.കുഞ്ഞന്‍
1967-ഇ.കെ.നായനാര്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)
1971-എ.കെ.ഗോപാലന്‍(സി.പി.എം)
1977-സുന്നാസാഹിബ്(കോണ്‍)
1980,84-വി.എസ്.വിജയരാഘവന്‍(കോണ്‍)
1989-എ.വിജയരാഘവന്‍(സി.പി.എം)
1991 -വി.എസ്.വിജയരാഘവന്‍(കോണ്‍)
1996,98,99,2004-എന്‍.എന്‍.കൃഷ്ണദാസ്(സി.പി.എം)
2009,2014-എം.ബി.രാജേഷ്(സി.പി.എം)
2019-വി.കെ.ശ്രീകണ്ഠന്‍(കോണ്‍)

സാധ്യത
വി.കെ.ശ്രീകണ്ഠന്‍ കോണ്‍ഗ്രസ്സിലെ യുവ നേതാവ്,ലോക്‌സഭയിലെ പ്രകടനം,വികസന മുന്നേറ്റം
എ.വിജയരാഘവന്‍-സി.പി.എം പോളിറ്റ്ബ്യൂറോ അംഗം,മുന്‍ എം.പി,മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍,മോദി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രചരണ രംഗത്ത്
സി.കൃഷ്ണ കുമാര്‍ -പാലക്കാട് ജില്ലയിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു.
മോഡി സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ.

Leave a Reply

Your email address will not be published.

Previous Story

സ്പോർട്സ് അക്കാദമിയുടെ സോണൽ സെലക്ഷന് (2024) അപേക്ഷിക്കാം

Next Story

പയ്യോളിയിൽ കാറപകടത്തിൽ യുവതിക്ക് പിന്നാലെ ചികിൽസയിലായിരുന്ന മകനും മരിച്ചു

Latest from Main News

കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം; അച്ഛനും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. ജെഡിടി ആർട്‌സ്

കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീമായ ഭദ്രയുടെ ബസുകളാണ്

വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സി.ഇ.ഒ ഡോ.

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാനാവില്ല’; സുപ്രിംകോടതി

 വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാൻ പ്രയാസമെന്ന് സുപ്രിംകോടതി. നിരന്തര ബലാത്സംഗം ഉണ്ടെന്ന വാദം നിലനിൽക്കില്ലെന്നും കോടതി

മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട്