കൊയിലാണ്ടി: മറ്റുള്ളവർക്ക് വേണ്ടി തോൽക്കാൻ മനസ്സുള്ളവരെ സൃഷ്ടിക്കുകയും കുട്ടികളിൽ ആനന്ദം കരുപിടിപ്പിക്കുകയും ചെയ്യുന്ന മാനവോത്സവമാണ് പൂക്കാട്കലാലയം ഒരുക്കുന്ന കളിആട്ടം എന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആധുനീകരണത്തിനും ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്കുമിടയിൽ നമ്മുടെ നാടോടി സംസ്കൃതി നഷ്ടപ്പെടാതെ ചേർത്തുപിടിക്കാൻ കളി ആട്ടം പരിശീലന കളരികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് നാൾ നീളുന്ന കളിആട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാരംഗം ജില്ലാ കോ- ഓഡിനേറ്ററും കളിആട്ടം സ്വാഗത സംഘം ചെയർമാനുമായ ബിജു കാവിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂർ മുഖ്യഭാഷണം
നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, കൊയിലാണ്ടി എ. ഇ. ഒ. ഗിരീഷ് കുമാർ ആശംസ അർപ്പിച്ചു. പിണണി ഗായകനും സുവർണ ജൂബിലി ചെയർമാനുമായ വി.ടി. മുരളി സ്നേഹോപഹാരം നൽകി. ക്യാമ്പ് ഡയറക്ടർ മാനോജ്
നാരായണൻ കളിആട്ടം സന്ദേശം നൽകി. ക്യാമ്പ് കോ ഓഡിനേറ്റർ എ.അബൂബക്കർ കളി ആട്ടം നടപടികൾ വിശദീകരിച്ചു. ശിവദാസ് കാരോളി സ്വാഗതവും സുനിൽ തിരുവങ്ങൂർ നന്ദിയും പ്രകാശിപ്പിച്ചു. 500 വിദ്യാർഥികൾ ക്യാമ്പിൽ പങ്കാളികളായുണ്ട്. പ്രമുഖരുമായുള്ള സംവാദവും സല്ലാപവും ഇതിൻ്റെ ഭാഗമായി നടക്കും. ദിവസവും തിയറ്റർ പരിശീലനവും കുട്ടികൾ നയിക്കുന്ന നാടകസംഘങ്ങളുടെ നാടകാവതരണവും നടക്കും. കുട്ടികളുടെ നാടകോത്സവം ചലിച്ചിത്ര നാടക നടൻ ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഒന്നാം ദിവസം സംസ്ഥാന ഹയർ സെക്കണ്ടറി കലോത്സവത്തിലെ മികച്ച നാടകം ‘കുമരു’ ജി.എച്ച് എസ് എസ് കോക്കല്ലൂരും ദേശീയ ശാസ്ത്ര നാടകോത്സവത്തിൽ അവതരിപ്പിച്ച ശാസ്ത്രനാടകം’ ന്നാ പറക്കാം’ എൽ.എസ് എൻ ഗേൾസ് എച്ച് എസ് എസ്. ഒറ്റപ്പാലവും അവതരിപ്പിച്ചു.
Latest from Local News
തിരുവനന്തപുരം : തിരുവനന്തപുരം പൊലീസ് സഹകരണ സംഘം സംസ്ഥാനത്ത് തന്നെ സുരക്ഷിതമായ സഹകരണ ബാങ്കായി മാറി. 1978-ൽ ചെറിയ തുടക്കത്തിൽ നിന്നുയർന്ന
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ