കെ കെ ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം അതിക്രൂരമാമെണന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

.  ഈ സൈബര്‍ ആക്രമണം യുഡിഎഫ് സ്ഥാനാര്‍ത്ഥി അറിയാതെയാണെന്ന് പറയാന്‍ കഴിയില്ല. ഇതിനായി പ്രത്യേക സംഘത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വടകരയില്‍ ഇറക്കിയിട്ടുണ്ട്.

‘എന്റെ വടകര KL 18’ എന്ന പേജിലാണ് ഏറ്റവും കൂടുതല്‍ അശ്ലീലം പ്രചരിപ്പിച്ചത്. നേതൃത്വം ഒപ്പമുണ്ടെന്ന ബലത്തിലാണ് അശ്ലീല ആക്രമണം. അശ്ലീല ആക്രമണം തടയാന്‍ യുഡിഎഫ് നേതൃത്വം ഇടപെടണം. ഹീനമായ തന്ത്രമാണ്. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ രേഖകളിൽ കൃത്രിമത്വം നടത്തിയവരാണ്. അവര്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടത്തി. അശ്ലീല പ്രചാരണത്തിന് പരിചയ സമ്പന്നരായവരാണ് അവര്‍. ഇത്തരം സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ സ്ത്രീകളും പുരോഗമന സമൂഹവും തിരിച്ചടി നല്‍കും.

അണികള്‍ ഇത്തരം പ്രകോപനത്തില്‍ വീണു പോകരുത്. അശ്ലീലത്തിന് അശ്ലീല മറുപടി നല്‍കരുത്. എല്‍ഡിഎഫിന്റെ വിജയം ഉറപ്പായത് കാരണമാണ് സൈബര്‍ ആക്രമണം. ഒരു വിഭാഗം മാധ്യമങ്ങള്‍ അശ്ലീല പ്രചാരണത്തിന് കൂട്ടുനില്‍ക്കുന്നു. ആദ്യം ജയിക്കുന്ന മണ്ഡലം വടകരയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യേണ്ടത് കേന്ദ്ര സേനയല്ലെന്നും തിഞ്ഞെടുപ്പ് സുരക്ഷക്ക് കേന്ദ്ര സേന വരട്ടെയെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published.

Previous Story

തെരഞ്ഞെടുപ്പ് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു

Next Story

ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Latest from Main News

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം നിലനില്‍ക്കണം -സ്വാമി നരസിംഹാനന്ദജി മഹാരാജ്

മതങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ്. സരോവരം ട്രേഡ് സെന്ററില്‍

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ്

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ