പയ്യോളിയിൽ കാറപകടത്തിൽ യുവതിക്ക് പിന്നാലെ ചികിൽസയിലായിരുന്ന മകനും മരിച്ചു

/

പയ്യോളി: ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് യുവതിക്ക് പിന്നാലെ മകനും മരിച്ചു. ആരാമ്പ്രം ചോലക്കരത്താഴം വേങ്ങോളി നാസറിന്റെ ഭാര്യ സെൻസി (34)ഗരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മകൻ ബിശുറുൽ ഹാഫി (7)എന്നിവരാണ് മരണപ്പെട്ടത്. മയ്യത്ത് നിസ്‍കാരം(16/4/2024 ചൊവ്വ ) താനിയാടൻ കുന്ന് ജുമാ മസ്ജിദിൽ അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) ഫസ്ന (28)എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ പയ്യോളി – വടകര ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറക്ക് സമീപം ആറുവരിപാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്താണ് അപകടം.

കണ്ണൂരിൽനിന്നും സ്വദേശമായ കോഴിക്കോട്ടേക്ക് സഞ്ചരിക്കവെ കുട്ടികളടക്കം എട്ട് പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ആറുവരിയുടെ ഭാഗമായി ഒരു ഭാഗത്തേക്ക് മാത്രം വൺവേയായി താൽക്കാലികമായി മൂന്നുവരി മാത്രം തുറന്നുകൊടുത്ത വീതിയേറിയ റോഡിലാണ് അപകടം സംഭവിച്ചത്.

കാറിന്‍റെ മുൻഭാഗം പൂർണമായും നിർത്തിയിട്ട ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന തൻസിയെയെ ഏറെനേരത്തെ ശ്രമഫലമായാണ് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുക്കാനായത്.

Leave a Reply

Your email address will not be published.