പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിന് കുറുകെ കെട്ടിയ കയ‍ർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ഒരാൾ മരിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിന് കുറുകെ കെട്ടിയ കയ‍ർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ഒരാൾ മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്.

റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ് എ റോഡിൽ നിന്ന് എം ജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെ മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.