കണ്‍സ്യൂമര്‍ ഫെഡിന്റെ 256 വിഷു ചന്തകള്‍ ഇന്ന് തുറക്കും. ചന്തകള്‍ വഴി 13 ഇനം സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും. ഈ മാസം 19 വരെ പ്രവര്‍ത്തിക്കുന്ന ചന്തയില്‍ നിന്നും എല്ലാ കാര്‍ഡുകാര്‍ക്കും സാധനങ്ങള്‍ വാങ്ങാം.
ഹൈക്കോടതി അനുമതിയോടെയാണ് ചന്തകള്‍ തുറക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് റംസാന്‍-വിഷു ചന്തകള്‍ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്.
പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമിഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ നല്‍കി സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനെ തടയരുതെന്ന് നിര്‍ദ്ദേശിച്ചായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.