ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമ തേടി സഞ്ചാരികൾ കൂട്ടമായി മലയോരത്തേക്ക്….

/

ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമ തേടി ഒറ്റയ്ക്കും കൂട്ടമായും മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സ്കൂൾ വേനലവധിയായതോടെ കുടുംബസഞ്ചാരികളുടെ തിരക്കാണ് പല കേന്ദ്രങ്ങളിലും. വയനാടൻ അന്തരീക്ഷമുള്ള മലനിരകളും കോടമഞ്ഞും പുഴകളും വെള്ളച്ചാട്ടങ്ങളും സമൃദ്ധമായ കൃഷിയിടങ്ങളുമാണ് ഇവിടത്തെ പ്രധാന ആകർഷണം. പ്രകൃതിരമണീയമായ കക്കാടം പൊയിൽ, തോട്ടപ്പളളി, കോഴിപ്പാറ വെള്ളച്ചാട്ടം, പൂവാറൻതോട്, ഉറുമി, അരിപ്പാറ വെള്ളച്ചാട്ടം, ഒലിച്ചുചാട്ടം, പതങ്കയം വെളളച്ചാട്ടം, തുഷാരഗിരി. തിരുവമ്പാടി തുമ്പക്കോട്ട്മല, മറിപ്പുഴ എന്നിവിടങ്ങളിലേക്കാണ് വിദൂരങ്ങളിൽനിന്നടക്കം ആളുകളെത്തുന്നത്. ബൈക്കുകളിലും കാറുകളിലും ടൂറിസ്റ്റ് ബസുകളിലുമായാണ് സഞ്ചാരികളുടെ വരവ്. എല്ലായിടങ്ങളിലും ഗതാഗതസൗകര്യവും റിസോർട്ട്, ഹോം സ്റ്റേ സംവിധാനങ്ങളും ഉള്ളതാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. വന്യമൃഗഭീതികൾക്കിടയിലും സഞ്ചാരികളുടെ ഒഴുക്കിന് പഞ്ഞമില്ല.

പൂവാറൻതോട്

കാർഷിക സമ്പദ്‌സമൃദ്ധികൊണ്ടും പ്രകൃതിമനോഹാരിതകൊണ്ടും ജനകീയ ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് മലയോരഗ്രാമമായ പുവാറൻതോട്. കോടമഞ്ഞും പുൽമേടുകളും പശ്ചിമഘട്ട മലനിരകളുമെല്ലാം വയനാട് യാത്രയുടെ പ്രതീതി ജനിപ്പിക്കുന്നു. പൂവാറൻതോടിൻ്റെ താഴ്‌വാരത്തിലുള്ള ഉറുമി വെള്ളച്ചാട്ടമാണ് പ്രധാന ആകർഷണം. പുഴ വരളാൻ തുടങ്ങിയതോടെ വെള്ളച്ചാട്ടം നിലച്ചെങ്കിലും സഞ്ചാരികളുടെ തിരക്ക് കൂടിവരുകയാണ്. തണുത്ത അന്തരീക്ഷമാണ് സഞ്ചാരികളെ ആകർഷിക്കാൻ കാരണം. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്ത് അധീനതയിലാണ് ഈ പ്രദേശം. പൂവാറൻതോടിലേക്കു വരുന്ന വഴിയിലെ ആദ്യകാഴ്ചയാണ് ഉറുമി ഡാം. ആഴം തിട്ടപ്പെടുത്താൻ കഴിയാത്ത, കിണറിൻ്റെ ആകൃതിയിലുള്ള വൻകയങ്ങളുണ്ടിവിടെ. വനിത സൗഹൃദ ഹോം സ്റ്റേ സൗകര്യമുൾപ്പെടെ ഒട്ടേറെ റിസോർട്ടുകളാണ് ഇവിടെ സഞ്ചാരികൾക്കായുള്ളത്.

 

അരിപ്പാറ വെള്ളച്ചാട്ടം

ചാലിയാറിന്റെ പോഷകനദിയായ ഇരുവഞ്ഞിപ്പുഴയുടെ വരദാനമാണ് അരിപ്പാറ വെള്ളച്ചാട്ടം. വെള്ളരിമലയുടെ നെറുകയിൽനിന്നുദ്ഭവിക്കുന്ന പുഴയുടെ ആനക്കാംപൊയിൽ ഭാഗത്താണ് അപൂർവദൃശ്യവിരുന്ന്. ഭീമൻ പാറക്കെട്ടുകളിലൂടെ ഒലിച്ചിറങ്ങുന്ന ജലദൃശ്യം സഞ്ചാരികളുടെ മനംകവരുന്നു. സമൃദ്ധമായ കാടുകൾക്കും തോട്ടങ്ങൾക്കുമിടയിലൂടെ പതഞ്ഞൊഴുകിവരുന്ന പുഴയാണ് മനോഹര വെള്ളച്ചാട്ടം സൃഷ്ടിക്കുന്നത്.

 

കോടമഞ്ഞിൽ പുതഞ്ഞ് കക്കാടംപൊയിൽ

അത്യുഷ്ണത്തിൽ നാട് വെന്തുരുകുമ്പോൾ കക്കാടംപൊയിലിൽ തങ്ങിയാണ് പലരും തിരിച്ചു പോകുന്നത്. കോടമഞ്ഞുമൂടിയ അന്തരീക്ഷമാണ് സഞ്ചാരികളുടെ മനസ്സും ശരീരവും കുളിർപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ചാലിയാർ പഞ്ചായത്തിലുമാണ് കക്കാടംപൊയിൽ പ്രദേശം.

ഫാം ടൂറിസം: ഫാം ടൂറിസ ത്തിൻ്റെ സാധ്യകളത്രയും ഉപ യോഗപ്പെടുത്തുന്ന ഒട്ടേറെ കർഷകരുണ്ടിവിടെ.
വൈവിധ്യമാർന്ന പഴങ്ങളുട ക്കം സഞ്ചാരികൾക്ക് സ്വന്തമാ ക്കാം. കോഴിപ്പാറയിൽ ഇക്കോ ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്.
വനവിഭവങ്ങളും ഇവിടെ ലഭ്യ മാണ്.

 

കോഴിപ്പാറ വെള്ളച്ചാട്ടം

കക്കാടംപൊയിൽ അങ്ങാടി യിൽനിന്ന് മൂന്നുകിലോമീറ്റർ സഞ്ചരിച്ചാൽ കോഴിപ്പാറ വെള്ളച്ചാട്ടം കാണാം
കുളിക്കാനും നീന്താനും സൗകര്യമുണ്ട്. കേരള വനംവകുപ്പിൻ്റെ ടിക്കറ്റ് കൗണ്ടർ ഇവിടെ അകലെ കുറുവൻ പുഴയിൽ പ്രവർത്തിക്കുന്നുണ്ട്. ഇൻഫർമേഷൻ സെൻ്റർ, ശൗചാലയം എന്നിവയുമുണ്ട്.

കക്കാടംപൊയിലിൽനിന്ന് നായാടംപൊയിൽ റോഡിൽ അഞ്ചുകിലോമീറ്റർ അകലെയുള്ള കുരിശുമല, എട്ടാം ബ്ലോക്കിലെ ആദിവാസി ഗുഹ, നിലമ്പൂർ റോഡിലെ എസ് വളവ്, സൂര്യാസ്തമയങ്ങൾ… ദൃശ്യവിരുന്നുകളുടെ പട്ടിക നീളുന്നു.

മലനിരകളും പുൽമേടുക ളും കൃഷിയിടങ്ങളും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളുമെല്ലാമടങ്ങിയ കക്കാടംപൊയിൽ മലബാറിലെ ഊട്ടി എന്നാണറിയപ്പെടുന്നത്. ഇരുവഞ്ഞിപ്പുഴയുടെ കുറുകെയുള്ള തൂക്കുപാലത്തിൽ കയറി വെള്ളച്ചാട്ടം ദർശിക്കാം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ അധീനതയിലുള്ള വിനോദസഞ്ചാരകേന്ദ്രമാണിത്. തിരുവമ്പാടിയിൽനിന്ന് 11 കിലോമീറ്റർ അകലെയാണിത്. പതങ്കയം വെള്ളച്ചാട്ടം സമീപത്താണ്. കാർഷിക സമ്പദ്‌സമൃദ്ധിയും പ്രകൃതിരമണീയതയും വളർത്തുമൃഗങ്ങളെയും നേരിൽഅറിയാൻ, വിഭവങ്ങൾ സ്വന്തമാക്കാൻ തിരുവമ്പാടി പഞ്ചായത്തിൽ ഫാം വിസിറ്റ് പാക്കേജ് ടൂർ ആരം
ഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം: മാവേലിക്കര ആർക്കൊപ്പം?

Next Story

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ