കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ഇന്ന് (12-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും  വേഗത സെക്കൻഡില്‍ 20 cm നും 40 cm നും ഇടയില്‍ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശം

1. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Leave a Reply

Your email address will not be published.

Previous Story

വടകരയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

Next Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം: മാവേലിക്കര ആർക്കൊപ്പം?

Latest from Main News

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകും

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകും. തനിക്കുണ്ടായ ദുരനുഭവം

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ