ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം: മാവേലിക്കര ആർക്കൊപ്പം?

/

ആലപ്പുഴ ജില്ലയിലെ കുട്ടനാട്,മാവേലിക്കര,ചെങ്ങന്നൂര്‍,കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി,കൊല്ലം ജില്ലയിലെ കുന്നത്തൂര്‍,കൊട്ടാരക്കര,പത്തനാപുരം എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലത്തിലായി വ്യാപിച്ചു കിടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് മാവേലിക്കര. ഭൂപ്രകൃതി പോലെ വൈവിധ്യം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയ ഭൂമിയും. നിയമസഭാ തിരഞ്ഞെടുപ്പിലും,ലോക്‌സഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്ത രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന മണ്ഡലമാണിത്.
കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് കുത്തകയാക്കിയ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലവും സി.പി.എമ്മിന്റെയും ഘടക കക്ഷികളിലേയും കൈകളിലാണിപ്പോളുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം: മാവേലിക്കര ആർക്കൊപ്പം?

മാവേലിക്കരയില്‍ ആര് കൊടിനാട്ടും
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷ് 61138 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യൂ.ഡി.എഫിന് 4,40,415 വോട്ട് ലഭിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് (സി.പി.ഐ) 3,79,277 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തഴവ സഹദേവന് 1,33,546 വോട്ടും ലഭിച്ചും.
ഇത്തവണ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കുന്നത് കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ്. കൃഷി മന്ത്രി പി.പ്രസാദിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എ.അരുണ്‍ കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. എന്‍.ഡി.എ രംഗത്തിറക്കിയത് ബൈജു കലാശാലയെയാണ്.
വമ്പന്‍മാരായ പല നേതാക്കളെയും മുട്ടു കുത്തിച്ച മണ്ഡലമാണിത്.2004ല്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സി.എസ്.സുജാതയോട് തോറ്റത് ഈ മണ്ഡലത്തിലാണ്.
സാധ്യത.


കൊടിക്കുന്നില്‍ സുരേഷ് ഒമ്പത് തവണയാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. എഴു തവണ ലോക്‌സഭാഗമായി. 1989 മുതലുളള 35 വര്‍ഷങ്ങളില്‍ രണ്ട് ചെറിയ കാലഘട്ടമൊഴിച്ചാല്‍ എം.പി സ്ഥാനത്ത് അദ്ദേഹമുണ്ട്. എം.പിയെന്ന നിലയിലെ ദീര്‍ഘകാല പരിചയമാണ് കൊടിക്കുന്നിലിന്റെ പ്ലസ് പോയിന്റ്. കൈവെളളയിലെന്ന പോലെ മണ്ഡലത്തെ മുഴുവന്‍ അറിയാം.
അരുണ്‍ കുമാര്‍ യുവജന നേതാവാണ്. വികസന പ്രവര്‍ത്തനങ്ങളിലൂന്നീയാണ് എല്‍.ഡി.എഫിന്റെ പ്രചരണം.
കെ.പി.എം.എസ് മുന്‍ ജനറല്‍ സെക്രട്ടറിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബൈജു കലാശാല. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് എന്‍.ഡി.എയുടെ പ്രവര്‍ത്തനം.ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ ആധുനീകരണം ഉള്‍പ്പടെയുളള കേന്ദ്ര പദ്ധതികളിലൂന്നിയാണ് എന്‍.ഡി.എ പ്രചാരണം.
മാവേലിക്കര മുന്‍ എം.പിമാര്‍
1977-ബി.കെ.നായര്‍,1980-പി.ജെ.കുര്യന്‍,1984-തമ്പാന്‍ തോമസ്,1989,91,96,പി.ജെ.കുര്യന്‍,1999-രമേശ് ചെന്നിത്തല,2004-സി.എസ്.സുജാത,2009,2014,2019 കൊടിക്കുന്നില്‍ സുരേഷ്.

Leave a Reply

Your email address will not be published.

Previous Story

കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Next Story

ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമ തേടി സഞ്ചാരികൾ കൂട്ടമായി മലയോരത്തേക്ക്….

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ