വിഷുഫലം
തയ്യാറാക്കിയത് വിജയന്‍ ജ്യോത്സ്യര്‍
മേടക്കൂറ് (അശ്വതി,ഭരണി,കാര്‍ത്തിക-കാല്‍ ഭാഗം )
അപ്രതീക്ഷിതമായ ധലലാഭം, ചിരകാലഭിലാഷങ്ങള്‍ പൂവണിയും, സ്ഥാന ലബ്ധി, സാമ്പത്തിക വളര്‍ച്ച, സ്ഥിര വരുമാനത്തില്‍ ഉയര്‍ച്ച, ഈ കൂറുകാരില്‍ ജോലി തേടുന്നവര്‍ക്ക് മികച്ച അവസരം. കടബാധ്യതകള്‍ ഭാഗികമായി പരിഹരിക്കും. വിദ്യാഗുണം, ദ്രവ്യലാഭം, പുതു വസ്ത്രങ്ങള്‍ ലഭിക്കല്‍, വിദേശ യാത്രാ യോഗം, പുണ്യ സ്ഥല ദര്‍ശനം, സുബ്രഹ്മണ്യനെ ധ്യാനിക്കണം, പഴനിയിലേക്ക് തീര്‍ത്ഥയാത്ര ഗുണപ്രദം.
എടവക്കൂറ് (കാര്‍ത്തിക മുക്കാല്‍ ഭാഗം,രോഹിണി,മകീര്യം-അര ഭാഗം)
നേട്ടങ്ങളിലേക്കാണ് ഈ കൂറുകാർക്ക് ഈ വിഷുഫലം കാണിക്കുന്നത്. ജന നായകത്വം, അധികാര പദവി, വിവാഹ യോഗം, അവിചാരിതമായി ധനലാഭം, ഗൃഹത്തില്‍ മംഗള കാര്യങ്ങള്‍ എന്നിവ നടക്കും, പ്രതീക്ഷിച്ച ജോലിയില്‍ പ്രവേശിക്കാന്‍ ചെറിയ കാലതാമസം, നിക്ഷേപങ്ങള്‍, ഇന്‍ഷൂറന്‍സ് എന്നിവയില്‍ നിന്ന് ധനാഗമം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം, പ്രണയിതാക്കള്‍ക്ക് വിവാഹ സാഫല്യം. ഭഗവതിയെ ധ്യാനിക്കുക, ഭഗവതി ക്ഷേത്ര ദര്‍ശനം, മൂകാംബിക ക്ഷേത്ര സന്ദര്‍ശനം.
മിഥുനക്കൂറ് (മകീര്യം അരഭാഗം , തിരുവാതിര,പുണര്‍തം-മുക്കാല്‍ ഭാഗം)
തുടക്കത്തില്‍ ചില നേട്ടങ്ങള്‍ ഉണ്ടാകും, അനാവശ്യ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം. കൂട്ടു സംരഭങ്ങളില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ വിജയം. ജാമ്യം നില്‍ക്കുന്നവര്‍ ശ്രദ്ധിക്കണം. അവിചാരിതമായ കഷ്ട നഷ്ടങ്ങള്‍, പിതൃസ്വത്ത് നഷ്ടപ്പെടുന്ന അവസ്ഥ, സ്ഥലം വില്‍ക്കാന്‍ കഴിയാത്ത അവസ്ഥ, വിവാഹം മുടങ്ങല്‍, വിദ്യാ തടസ്സം, സുഹൃത്തുക്കളുടെ വേര്‍പാട്, വ്യാധികളും കഷ്ടപ്പാടുകളും തീര്‍ക്കാന്‍ ശിവ ഭജനം അനുയോജ്യം. ശിവക്ഷേത്രങ്ങള്‍, അയ്യപ്പ ക്ഷേത്രദര്‍ശനം അഭികാമ്യം.
കര്‍ക്കടകകൂറ് (പുണര്‍തം -കാല്‍ ഭാഗം, പൂയം, ആയില്യം)
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റം, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലാഭം, അവിവാഹിതര്‍ക്ക് വിവാഹ ജീവിതം കൈവരും, സന്താന പ്രാപ്തി, വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം, സാമൂഹികമായ ആദരം,വിദേശ യാത്രായോഗം, പ്രയത്‌ന ഫലം കാണും, കൃഷിയില്‍ അഭിവൃദ്ധി, മുമ്പ് നടക്കാതെ പോയ കാര്യങ്ങള്‍ ചെറു പ്രയ്‌നത്തിലൂടെ നടക്കും. ശിവ ഭജന അനിവാര്യം, ശിവക്ഷേത്ര ദര്‍ശനം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര ദര്‍ശനം, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രദര്‍ശനം നടത്തുന്നത് ദുരിതങ്ങള്‍ ഒഴിയും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-കാല്‍ ഭാഗം)
ജോലി, സ്ഥലം മാറാന്‍ സാധ്യത, വിവാഹം നീണ്ടു പോകും,സ്ഥലം വില്‍പ്പനയ്ക്ക് തടസ്സം, ലളിതാ സഹസ്രനാമം ജപിക്കുക. പൊതുവെ ഗുണ ദോഷ സമ്മിശ്ര്യം. പക്ഷെ അശ്രാന്ത പരിശ്രമം കാര്യ വിജയത്തിന് വഴി തെളിയിക്കും. ശിവഭജനം, ശിവക്ഷേത്ര ദര്‍ശനം.
കന്നിക്കൂറ് (ഉത്രം മുക്കാല്‍ ഭാഗം,അത്തം, ചിത്ര അരഭാഗം)
ഏറ്റവും നല്ല സമയം, ധനലാഭം, അപ്രതീക്ഷിത ഭാഗ്യം കൈവരും. വിവാഹം, ഗൃഹ പ്രവേശം, ബന്ധു സമാഗമം ,വിദ്യാഗുണം, തീര്‍ത്ഥയാത്ര, ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ദര്‍ശനം നേട്ടങ്ങള്‍ അഭിവൃദ്ധിപ്പെടുത്തും. ഭഗവതിയ്ക്ക് ഗുരുതി നല്ലത്. ശത്രു ദോഷം കരുതിയിരിക്കണം, ശത്രുക്കളില്‍ നിന്ന് വിവേക ബുദ്ധിയോടെ ഒഴിഞ്ഞു മാറണം.
തുലാക്കൂറ് (ചിത്ര-അരഭാഗം,ചോതി,വിശാഖം മുക്കാല്‍ ഭാഗം)
ഏറ്റവും മോശ സമയം, ബന്ധപ്പെട്ടവരുടെ വേര്‍പാട്,അസുഖം,ധന നഷ്ടം,മാനഹാനി കരുതിയിരിക്കണം,കലഹ സാധ്യത,എന്നാലും അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും,അഷ്ടമത്തില്‍ വ്യാഴമായതിനാല്‍ ചതിയില്‍പ്പെടാതെ സൂക്ഷിക്കണം. വിഷ്ണുവിനെ നന്നായി മനസ്സില്‍ ധ്യാനിക്കുക, ഓംനമോവാസുദേവായ നമ: എന്ന് ധ്യാനിക്കുക, ഗുരുവായൂര്‍ ഉൾപ്പെടെ വിഷ്ണു ക്ഷേത്ര ദര്‍ശനം അഭികാമ്യം.
വൃശ്ചികക്കൂറ് (വിശാഖം-കാല്‍ ഭാഗം, അനിഴം, തൃക്കേട്ട)
സ്വത്ത് ഭാഗം വെക്കാന്‍ സാധ്യത,പൂര്‍വ്വീക സ്വത്ത് ലഭിക്കും,ധനലാഭം,ഉയര്‍ച്ച,മാനസികോത്ക്കര്‍ഷം,സുഖം,ജോലിയില്‍ മാറ്റം, ഉല്‍കൃഷ്ഠത,സുഹൃത്തുക്കളുമായി കലഹ സാധ്യത, പ്രണയ കാര്യത്തില്‍ നിരാശ,ഗുണ ദോഷ സമ്മിശ്രം. വിവാഹ മുടങ്ങാന്‍ സാധ്യത. സുബ്രഹ്മണ്യ ഭജന, സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശശനം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍ ഭാഗം)
ആഗ്രഹ സഫലീകരണം സാധ്യമാകുന്ന വര്‍ഷം, പഠനത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മികച്ച വിജയം, തൊഴില്‍ ഉന്നതി, വാഹനാപകടങ്ങളെ കരുതണം, ജാമ്യത്തില്‍ നില്‍ക്കുന്നവര്‍ക്ക് ശ്രദ്ധിക്കണം,തീര്‍ത്ഥാടനത്തിന് അവസരം,വിദേശത്തുളളവര്‍ക്ക് പുതിയ ജോലി,ഹനുമാനെ ധ്യാനിക്കുക,തിരൂര്‍ ആലത്തിയൂര്‍ ക്ഷേത്ര ദര്‍ശനം ഗുണമാകും
മകരക്കൂറ് (ഉത്രാടം മുക്കാല്‍ ഭാഗം,തിരുവോണം,അവിട്ടം അര ഭാഗം)
ഗുണദോഷ സമ്മിശ്രം,ധനസമ്പാദനത്തില്‍ ലക്ഷ്യബോധം,കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടും,അവിവാഹിതര്‍ക്ക് വിവാഹ സാധ്യത,വാഹനം,വീട് എന്നിവ സ്വന്തമാക്കാന്‍ നല്ല സമയം,വിദ്യാലാഭം,ശനി ദോഷങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക,ദോഷം കുറയും,ഗുണമുണ്ടാകാന്‍ സാധ്യത.ശനി ഭഗവാനെ നിത്യവും ഭജിക്കുക.കിഴക്ക് ദര്‍ശനമായി ഓം ശനിശ്ചരായ നമ: മന്ത്രം നിത്യവും ജപിക്കുക.
കുംഭക്കൂറ് (അവിട്ടം അരഭാഗം,ചതയം,പൂരൂരുട്ടാതി (മുക്കാല്‍ ഭാഗം)
ജന്മത്തില്‍ ശനി,അസുഖം,കളളക്കേസില്‍ അകപ്പെടുക,ഹൃദ്രോഗം,മദ്യപാനികള്‍ വളരെ ശ്രദ്ധിക്കണം,വീട് പണിക്ക് നല്ല കാലം,തടസ്സങ്ങള്‍ നീങ്ങും,ഈ കൂറുകാര്‍ പ്രമാണം ,കരാര്‍ എന്നിവ നന്നായി വായിച്ച് ഗ്രഹിച്ച ശേഷം മാത്രം അംഗീകരിക്കുക,മേലധികാരികള്‍ക്ക് അപ്രീതി വരാതെ ശ്രദ്ധിക്കണം. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ചെയ്യുന്ന സംരഭങ്ങള്‍ വിജയിക്കും. ചിട്ടി,ഇന്‍ഷൂറന്‍സ് മുഖേന ആദായം പ്രതീക്ഷിക്കാം. വമ്പന്‍ മുതല്‍ മുടക്കുളള ബിസിനസിസല്‍ മുതല്‍ മുടക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. വ്രതം അനുഷ്ഠിക്കുക,ശബരിമല ദര്‍ശനത്തിനായി വ്രതമെടുക്കുക,ലളിതാസഹസ്രനാമം ജപിക്കുക
മീനക്കൂറ് (പൂരുരുട്ടാതി കാല്‍ ഭാഗം, ഉത്രട്ടാതി, രേവതി)
ധനം ഗുണപ്രദമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കുക,വീട് നിര്‍മ്മാണം അനുയോജ്യം,സ്ഥലം വാങ്ങാന്‍ നല്ല സമയം,സക്രീയമായ പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലിടങ്ങളില്‍ ശോഭിക്കാന്‍ കഴിയും. വര്‍ഷത്തിന്റെ ആദ്യ പകുതി കൂടുതല്‍ മെച്ചമാകും. ഗൃഹ നിര്‍മ്മാണത്തിന് തടസ്സം നീങ്ങും. പൂര്‍വ്വീക സ്വത്ത് വന്നു ചേരും. ബിസിനസ് വളര്‍ച്ചയ്ക്ക് കഠിന പ്രയത്‌നം വേണം. രേവതി നക്ഷത്രക്കാര്‍ക്ക് കിട്ടാക്കടം വന്നു ചേരും. സഹജമായ കഴിവുകള്‍ പുറത്തെടുക്കാനാവും, കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം. ദാമ്പത്യ ബന്ധത്തില്‍ ദൃഡമാകും. തിരുപ്പതി വെങ്കിടേശ്വരനെ പ്രാര്‍ത്ഥിക്കുക.