കൊയിലാണ്ടി: വിഷുക്കാലമായതോടെ പൂക്കാടില്‍ കൃഷ്ണ വിഗ്രഹ വില്‍പ്പന തകൃതിയായി. രാജസ്ഥാനില്‍ നിന്നുളള പ്രതിമ നിര്‍മ്മാതാക്കളാണ് റോഡരികില്‍ കൂടാരം കെട്ടി വെളള സിമിന്റില്‍ പ്രതിമകള്‍ നിര്‍മ്മിക്കുന്നത്.രാജസ്ഥാനില്‍ നിന്നുളള സ്ത്രീകളും കുട്ടികളുമടക്കം ഒട്ടനവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി പൂക്കാടില്‍ താമസിച്ചാണ് പ്രതിമ നിര്‍മ്മിക്കുന്നത്. മുന്നൂറ് മുതല്‍ 2000 രൂപ വരെ വിലയുളള പ്രതിമകള്‍ ഇവര്‍ വില്‍ക്കുന്നുണ്ട്. വിഷു കണി വെക്കാന്‍ ധാരാളം പേര്‍ പൂക്കാടിലെത്തി പ്രതിമകള്‍ വാങ്ങാറുണ്ട്.
വിഷുക്കാലമാണ് പ്രതിമ വില്‍പ്പന പൊടിപൊടിക്കുകയെന്ന് പ്രതിമ നിര്‍മ്മാതാവ് രമേശ് ബാബു പറഞ്ഞു.പ്ലാസ്റ്റര്‍ ഓഫ് പാരിസിന്റെയും ചായങ്ങളുടെയും വില വര്‍ദ്ധനവ് ഇവരെ ബാധിക്കുന്നുണ്ട്. പ്രത്യേക അച്ചില്‍ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ക്ക് നിറം കൊടുക്കുക സ്ത്രീകളും കുട്ടികളുമാണ്. ഉ്ന്തു വണ്ടികലില്‍ വിഗ്രഹങ്ങള്‍ കയറ്റി ദൂര സ്ഥലങ്ങളില്‍ കൊണ്ടു പോയി വില്‍ക്കുകയും ഇവര്‍ ചെയ്യാറുണ്ട്.