പാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തലുമായി എൻ‌സിഇആർടി

പാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തലുമായി എൻ‌സിഇആർടി. പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലാണ് എൻ‌സിഇആർടി മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യ – ചൈന രാജ്യങ്ങൾക്ക് സൈനിക സംഘർഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ പരാമർശം നീക്കിയാണ് മാറ്റം വരുത്തിയിരിക്കുന്നത്. കശ്മീർ, ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം, ഖലിസ്താൻ തുടങ്ങിയ പരാമർശങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഇന്ത്യ – ചൈന ബന്ധം ശക്തമാകത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേർത്തിരിക്കുന്നത്. ആസാദ് പാകിസ്താൻ എന്ന പരാമർശം നീക്കിയിട്ടുണ്ട്. പാക് അധീന കശ്മീർ പരാമർശിക്കുന്ന ഭാഗത്താണ് ആസാദ് പാകിസ്താൻ എന്ന് പരാമർശമുള്ളത്. ഇത് വിവാദത്തിന് വഴിവെച്ചിരുന്നു. ഇത് ഒഴിവാക്കി കൊണ്ട്. പാക് അധീന ജമ്മു കശ്മീർ എന്നാണ് പുതിയ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനന്ദ്പൂർ സാഹിബ് പ്രമേയത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളിലെ ഖാലിസ്ഥാൻ പരാമർശവും നീക്കി. ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിജീവനത്തെ സംബന്ധിച്ചുള്ള കാർട്ടൂണും പാഠപുസ്തകത്തിൽ നിന്ന് നീക്കി.

2014 ന് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥ മോശമായി ചിത്രീകരിക്കുന്നതാണ് പഴയ പുസ്തകമെന്നും ഇതിനാലാണ് മാറ്റം വരുത്തുന്നതെന്നുമാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും

Next Story

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ 41 പേർ കുടുങ്ങി

Latest from Main News

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.

കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു.

സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സെൻസര്‍ സംവിധാനമുൾപ്പെടെയുള്ള അത്യാധുനിക തൊട്ടിലാണിത്‌.

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരാതി.  റാപ്പര്‍ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന്

കേരളത്തിൽ ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്