കെ. ബാബുവിന്റെ തിരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

 

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി എം. സ്വരാജ് നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കെ. ബാബു എം.എല്‍.എ. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി.

പോരാടി നേടിയ വിജയം മോശമാക്കി ചിത്രീകരിക്കാന്‍ എല്‍.ഡി.എഫ്. ശ്രമിച്ചു. ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങള്‍ അവസാനിപ്പിച്ച് കോടതി വിധിയും ജനങ്ങളുടെ വിധിയും മാനിക്കാന്‍ ഇടതുമുന്നണിയും അവരുടെ സ്ഥാനാര്‍ഥിയും തയ്യാറാവണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും കെ. ബാബു പറഞ്ഞു.

കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്‌തെന്നും സ്വരാജ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരി കൂടത്തായി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Next Story

ഇയർഫോൺ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ കേൾവി ശക്തിയെ ബാധിച്ചേക്കാം….

Latest from Main News

മലപ്പുറത്ത് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം

മലപ്പുറത്ത് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം. പൂക്കോട്ടൂർ മൈലാടിയിൽ ഉച്ചയോടെയാണ് തീ ആളിപടർന്നത്. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതി എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്

ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി ജാമ്യം

ചികിത്സാപിഴവില്‍ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില്‍ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ