വിനോദസഞ്ചാരികൾക്ക് എന്നും വിസ്മയക്കാഴ്ചയാണ് പനങ്ങാട് പഞ്ചായത്തിലെ വയലടമല. സമുദ്രനിരപ്പിൽ നിന്ന് 2000 അടിയോളം ഉയരത്തിലുള്ള വയലടമല പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമാണ്. വയലട മലയിലെ കോട്ടക്കുന്നിലുള്ള മുള്ളൻപാറ ഏറെ പ്രത്യേ കതകൾ നിറഞ്ഞയിടമാണ്. ഈ പാറയിൽനിന്ന് നോക്കി യാൽ പെരുവണ്ണാമുഴി ഡാം സൈറ്റിന്റെ റിസർവോയറി ന്റെ മനോഹര കാഴ്ചകാണാം. ഈ പാറക്കൂട്ടത്തിനടുത്താണ് കോട്ടക്കുന്ന് ആദിവാസി കോളനിയുള്ളത്. വയലട മലമുകളിലെ കുരിശുപാറയും സഞ്ചാരി കളെ ആകർഷിക്കുന്നു. മലമുകളിലെ വ്യൂ പോയന്റും ഏറെ ശ്രദ്ധേയമാണ്.
വയലടയെ ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്ര ങ്ങളിൽ ഒന്നാക്കിമാറ്റാനുള്ള പദ്ധതികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വയലടയിലേക്ക് സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാവേണ്ട തുണ്ട്. ഇരുമലകളെ ബന്ധിപ്പിച്ചു കൊണ്ട് റോപ്പ് വേ അടക്കമുള്ള സംവിധാനങ്ങൾ വയലടമ ലയിൽ ഒരുക്കാൻ കഴിയും. വയലടയിലെ പ്രകൃതിഭംഗി ആസ്വദിച്ചശേഷം പുതിയറോഡ് വഴി കൂരാച്ചുണ്ട് കക്കയം ഭാഗത്തേക്ക് എത്തിച്ചേർന്ന് കക്കയത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും സഞ്ചാരികൾക്ക് കഴിയും.
മലമുകളിൽനിന്ന് ഒഴുകിയെത്തുന്ന അരുവികളും കൗതുക കാഴ്ച യൊരുക്കുന്നു. വയലട മലയിൽനിന്ന് മണിച്ചേരി മലയിലേക്ക് ഇറങ്ങിയാൽ പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ട് തലയാട് അങ്ങാടിയിൽ എത്തിച്ചേരാൻകഴിയും. വയലട മലമുകളിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാനുള്ള റിസോർട്ടുകളും മറ്റുസൗ കര്യങ്ങളും ഇവിടെയുണ്ട്. ബാലുശ്ശേരിയിൽ നിന്ന് കണ്ണാടിപ്പൊയിൽ കുറുമ്പൊയിൽ തോരാട് മലവഴിയും തലയാട്ടുനിന്ന് മണിചേരി മല റോഡ് വഴിയും വയലട വി നോദസഞ്ചാരകേന്ദ്രത്തിൽ എത്താം. വിവിധ പ്രദേശങ്ങളിൽനിന്നായി നൂറുകണക്കി ന് ആളുകളാണ് ഈ മലമേഖലയിൽ എത്താറുള്ളത്. കുറു മ്പൊയിൽ വഴി തോരാട് മല കയറിവന്നാൽ മനോഹരമായ വെള്ളച്ചാട്ടവും പ്രകൃതിഭംഗി യും ആസ്വദിക്കാം
ബാലുശ്ശേരിയിൽനിന്ന് തലയാട് വഴിയും കുറുമ്പൊയിൽ വഴിയും യാത്രസൗകര്യമൊരുക്കിയാൽ കൂടുതൽ സഞ്ചാരികളെ വയലട വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിക്കാൻ കഴിയും. ഒരു കെ.എസ്.ആർ.ടി.സി. ബസ് മാത്രമാണ് മലമുകളിലേക്ക് സർവീസ് നടത്തുന്ന ത്.