കൊയിലാണ്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം ആറുമണിയോടെ കൂടിയാണ് കൊയിലാണ്ടി അരങ്ങാടത്ത് കോഴിക്കോട് എയർപോർട്ടിലേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കാറും കൂട്ടിയിടിച്ചത്. രണ്ടുപേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുംഅഗ്നിരക്ഷാ സേന എത്തുകയും കാറുകൾ സൈഡിലേക്ക് മാറ്റുകയും റോഡിൽ ലീക്കായ ഓയിൽ നീക്കം ചെയ്യുകയും ചെയ്തു.ചെയ്തു.GR ASTO പ്രദീപിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടിപി,നിധിപ്രസാദ് ഇ എം,സനൽ രാജ്,റിനീഷ് പി കെ,ഹോം ഗാർഡ് രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.