അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാളിയത്ത് മുക്ക് പൂതേരിപ്പാറ പ്രദേശത്ത് പേ വിഷബാധയെ തുടർന്ന് നാല് പശുക്കൾ ചത്തു. സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട് ,ഗിരീഷ് കുന്നത്ത് ,ചന്ദ്രിക കിഴക്കേ മുതു വോട്ട് എന്നിവരുടെ പശുക്കളാണ് ചത്തത്. ഇതേ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ നേതൃത്വത്തിൽ ജനപ്രതിനികൾ പ്രദേശം സന്ദർശിച്ചു. കോഴിക്കോട് അനിമൽ ഡിസീസ് കൺട്രോൾ ഓഫീസിലും ജില്ലാ മൃഗാശുപത്രിയിലും വിവരം അറിയിച്ചിട്ടുണ്ട്. ഈ ഓഫീസിൽ നിന്നും അടുത്ത ദിവസം പ്രദേശം സന്ദർശിക്കുമെന്ന് വിവരം അറിയിച്ചതായി വെറ്റിനറി സർജൻ അറിയിക്കുന്നു. നാളെ കാളിയത്ത് മുക്കിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് വെച്ചിട്ടുണ്ട്. ചത്ത പശുക്കൾക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകുന്ന അപേക്ഷ മൃഗാശുപത്രി മുഖാന്തിരം നൽകിയിട്ടുണ്ട്.
തെരുവ് നായ കീരി എന്നിവയുടെ കടിമൂലമാണ് രോഗസാധ്യത എന്നതിനാൽ പശുക്കളെ തുറന്ന സ്ഥലങ്ങളിൽ മേൽനോട്ടം ഇല്ലാതെ കെട്ടി പോകരുതെന്നും കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടിയേറ്റ് അവയ്ക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിവരുന്നു. സമ്പർക്കത്തുള്ള ആളുകൾക്ക് പ്രതിരോധ വാക്സിൻ എടുക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്.