ടി. ശിവദാസൻ മാസ്റ്ററെ അനുസ്മരിച്ചു

കാപ്പാട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന ടി. ശിവദാസൻ മാസ്റ്ററെ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം മേഖലാകമ്മിറ്റിയുടേയും വികാസ് ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ “ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാവി ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

അനുസ്മരണ പരിപാടി കാലടി സർവ്വകലാശാല പ്രഫസർ ഡോ.എം. സി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് എ.കെ. രമേഷ് അനുസ്മരണ ഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ.യു. ഹേമന്ത് കുമാർ, മേഖലാ സെക്രട്ടറി മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ്‌ കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ. പി. സജീവൻ സ്വാഗതവും രഹിൽ പി. കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.