വിഷുവിന് കൈനീട്ടമായി പുതുപുത്തൻ നോട്ടുകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി റിസർവ് ബാങ്ക്

 

തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്ക് വിഷുവിന് കൈനീട്ടമായി പുതുപുത്തൻ നോട്ടുകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഭാരതീയ റിസര്‍വ് ബാങ്ക് അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. കേരളത്തില്‍ തിരുവനന്തപുരത്തെ മേഖല ഓഫീസിലും വിവിധയിടങ്ങളിലെ കറന്‍സി ചെസ്റ്റുകളിലും പുതിയ നോട്ടുകളും നാണയങ്ങളും ലഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ പത്തിനും ഉച്ചയ്‌ക്ക് 2:30 നും ഇടയിലാണ് പുതിയ നോട്ടുകള്‍ വാങ്ങാനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. വിഷുക്കാലത്ത് മാത്രമല്ല എല്ലാകാലത്തും പുതിയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കുമായി കറന്‍സി ചെസ്റ്റുകളെയും റിസര്‍വ് ബാങ്കിന്റെ ഓഫീസുകളെയും സമീപിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു.

നിലവില്‍ ട്രഷറികളിലും മറ്റും പുതിയ നോട്ടുകള്‍ ധാരാളമായി എത്തിച്ചിട്ടുണ്ട് ട്രഷറിയില്‍ നിന്ന് പെന്‍ഷനും മറ്റും വാങ്ങുന്നവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ പുതിയ നോട്ടുകള്‍ നല്‍കും. 200 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണ് കൂടുതലായി എത്തിയിട്ടുള്ളത്. അതിലും ചെറിയ തുകയ്‌ക്കുള്ളത് കുറവാണ്. വിഷുപ്പുലരിയില്‍ കൈനീട്ടമായി പുതുമണം മാറാത്ത ഒരു നോട്ട് കിട്ടുക എന്നത് ആരുടെയും ആഗ്രഹമാണ്. അതിനുള്ള സൗകര്യമാണ് റിസര്‍ബാങ്ക് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

Next Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; കൊല്ലം ലോക്സഭാ മണ്ഡലം ആർക്കൊപ്പം?

Latest from Main News

ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ ആസ്ഥാനത്തെത്തി

ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ ആസ്ഥാനത്തെത്തി. കേരളത്തിൻ്റെ പൊതുവിതരണ ശൃംഖലയുടെയും വിപണി ഇടപെടലിൻ്റെയും വിജയം നേരിട്ടറിയാനാണ് വൈസ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. മന്ത്രിതല ചർച്ചയിൽ ലഭിച്ച ഉറപ്പിനെത്തുടർന്നാണ്  സമരം

2025 – 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 15 വരെ

2025 – 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 15ന് അവസാനിക്കും. ഈ വർഷം

ഇന്ത്യയില്‍ പുതുതായി സര്‍വീസ് തുടങ്ങുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ നിരക്കുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ പുതുതായി സര്‍വീസ് തുടങ്ങുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ നിരക്കുകള്‍ റെയിൽവേ പ്രഖ്യാപിച്ചു. രാജധാനിയേക്കാളും അധികനിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന് ചുമത്തുന്നത്. വന്ദേഭാരത് സ്ലീപ്പറില്‍