ദക്ഷിണ റെയില്‍വേക്ക് അനുവദിച്ചിരിക്കുന്ന മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ ഒരെണ്ണം എറണാകുളം- ബെംഗളൂരു റൂട്ടില്‍ എത്താന്‍ സാധ്യത

 

ദക്ഷിണ റെയില്‍വേക്ക് അനുവദിച്ചിരിക്കുന്ന മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ ഒരെണ്ണം എറണാകുളം- ബെംഗളൂരു റൂട്ടില്‍ എത്താന്‍ സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാൽ സര്‍വീസ് സംബന്ധിച്ച് തീരുമാനമായാല്‍ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി സ്പെഷ്യല്‍ ട്രെയിനായി വന്ദേഭാരത് ഓടിക്കുക.

എറണാകുളത്തെ സ്ഥലപരിമിതി മൂലമാണ് കൊല്ലം സ്റ്റേഷനില്‍ റേക്കുകള്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍വീസ് ആരംഭിച്ചാല്‍ ഒമ്പത് മണിക്കൂറില്‍ താഴെ സമയത്തില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും എത്താന്‍ സാധിക്കും. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ എറണാകുളം ജംഗ്ഷനിലെത്തി ഉച്ചയോടെ തിരികെ പോകുന്ന സമയക്രമം ഉള്‍പ്പടെ നേരത്തെ പരിഗണനയിലുണ്ടായിരുന്നു.

എന്നാല്‍ എറണാകുളം-ബെംഗളൂരു സര്‍വീസിനെ കുറിച്ച് റെയില്‍വേ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കും തിരിച്ചും, തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published.

Previous Story

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു

Next Story

പെരുവട്ടൂർ കെ കെ അബീഷ് അന്തരിച്ചു

Latest from Main News

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്

ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർധന

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം