യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു

 

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും മോഷ്ടിക്കപ്പെട്ടു. പുലര്‍ച്ചെ സേലത്തിലും ധര്‍മ്മപുരിക്കും മധ്യേ ട്രെയിനിന്റെ എ.സി കോച്ചുകളിലാണ് കവര്‍ച്ച നടന്നത്.

സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ നഷ്ടപ്പെട്ട ഐഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ പരാതി നല്‍കാനായി യാത്രക്കാര്‍ സേലം സ്റ്റേഷനില്‍ ഇറങ്ങി.

ഹാന്‍ഡ് ബാഗുകളും പാന്റ്‌സിന്റെ കീശയില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. പണവും മറ്റ് വസ്തുക്കളും കവര്‍ന്ന മോഷ്ടാക്കള്‍ ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്.

Leave a Reply

Your email address will not be published.