സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

/

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചപ്പോൾ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷം ഉപഭോഗത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.

വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ടെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ്.ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് രാത്രി 12 ന് ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും KSEB അറിയിച്ചു.’

 

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; കോഴിക്കോട് മണ്ഡലം ആർക്കൊപ്പം

Next Story

വിഷുവിന് കൈനീട്ടമായി പുതുപുത്തൻ നോട്ടുകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി റിസർവ് ബാങ്ക്

Latest from Main News

വിദ്യാഭ്യാസം കൊണ്ടേ പുരോഗതി കൈവരിക്കാനാവൂ: ഡോ. ഹുസൈൻ മടവൂർ

വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാനാവുകയുള്ളുവെന്ന് ഡൽഹിയിലെ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് (HRDF) ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ബീഹാറിലെ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ പ്രശ്‌നങ്ങൾക്ക്

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി