കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണവും ദ്രവ്യകലശവും ആരംഭിച്ചു. അയ്യായിരം വർഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കുന്ന ക്ഷേത്രത്തിൽ കാലപ്പഴക്കത്തിലുണ്ടായ ജീർണ്ണതകൾ പരിഹരിക്കുന്നതിനും ദേവീചൈതന്യം പൂർണ്ണ രീതിയിൽ നിലനിർത്തുന്നതിനും വേണ്ടി ആരംഭിച്ച
അഷ്ടബന്ധ നവീകരണവും ദ്രവ്യകലശവും ഏപ്രിൽ 12 വരെ തുടരും. ആരംഭദിവസമായ ഏപ്രിൽ ഏഴിന് കാലത്ത് മുതൽ കലവറ നിറക്കൽ, വൈകീട്ട് വെളിയന്നൂർ നവീൻ രാജ്, അദ്വൈത് പൊയിൽക്കാവ് എന്നിവരുടെ ഇരട്ടത്തായമ്പക, ശ്രീപദം യോഗക്ഷേമ സഭ കൊയിലാണ്ടി ഉപസഭ അവതരിപ്പിച്ച തിരുവാതിരക്കളി, സാംസ്കാരിക സമ്മേളനം, കലാഭവൻ അമൃതകുമാർ നയിച്ച സൂപ്പർ മിമിക്സ് നൈറ്റ് എന്നിവ നടന്നു.
സാംസ്കാരിക സമ്മേളനം സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് വി.പി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ. പി.കെ.നജീബ് എന്നിവർ മുഖ്യാതിഥികളായിരുന്നു. നഗരസഭാംഗങ്ങളായ കെ.എ. ഇന്ദിര, പി.പി.ഫാസിൽ, പി.ജമാൽ, എൻ.എസ്.വിഷ്ണു, എം.പ്രമോദ്, ആർ.കെ.കുമാരൻ എന്നിവരും കെ.എം.രാജീവൻ, എം.കെ.രാജൻ, കെ.സേതുമാധവൻ, പിലാക്കാട്ട് ശ്രീധരൻ, എം.കെ.സായീഷ്, വി.കെ.ഷാജി എന്നിവരും സംസാരിച്ചു. ചടങ്ങിൽ വെച്ച് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ദേശത്ത് രവി, നേഹ എസ്.ഭുവനേശ്വർ എന്നിവരെ സുധാകരൻ ശാതി ഉപഹാരങ്ങൾ സമർപ്പിച്ച് അനുമോദിച്ചു.