കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി ജി.വി .എച്ച്. എസ് സ്കൂളിലേക്ക് ലാപ്ടോപ്പുകളും പ്രോജക്ടറുകളും നൽകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ഡെപ്യൂട്ടി ജനറൽ മാനേജർ വി.സുരേഷിൽ നിന്നും പ്രിൻസിപ്പൽ പ്രദീപ്കുമാർ ലാപ്ടോപ് കൾ ഏറ്റുവാങ്ങി. എസ്.ബി.ഐ റീജണൽ മാനേജർ എ. രഞ്ജേഷ് , കൊയിലാണ്ടി ചീഫ് മാനേജർ എം.ടി.സുമേഷ് കുമാർ, പ്രധാന അധ്യാപിക ഷജിത, പി.ടി.എ പ്രസിഡന്റ് വി. സുജീന്ദ്രൻ എന്നിവർ സംബന്ധിച്ചു.









