യുവജനങ്ങളുടെ നല്ല ഭാവിക്ക് മോദി സർക്കാർ അധികാരത്തിൽ തുടരണം: മേജർ രവി

കൊയിലാണ്ടി: യുവജനങ്ങളുടെ നല്ല ഭാവിക്കായി മോദിസർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് മേജർ രവി പറഞ്ഞു ‘എൻ.ഡി.എ കൊയിലാണ്ടി മണ്ഡല തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പത്ത് വർഷമായി അഭിമാനകരമായാണ് മോദി സർക്കാർ ഭരിക്കുന്നത്.

സാധാരണ കാർക്ക് ഗുണം ലഭിക്കണമെങ്കിൽ എൻ.ഡി.എ സ്ഥാനാർത്ഥി ജയിക്കണം. വൻ ഭൂരിപക്ഷത്തിൽ മോദി സർക്കാർ തിരിച്ചു വരുമ്പോൾ വടകരയിൽ നിന്ന് പ്രഫുൽ കൃഷ്ണൻ വിജയിക്കണമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.


കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ,ടി.പി സുൽഫത്ത് ,വി.കെ ജയൻ, എൻ.പി രാധാകൃഷ്ണൻ,പി. പി മുരളി, വി.സത്യൻ, എസ്.ആർ. ജയ്കിഷ്, ഏ . കെ ബൈജു, വായനാരി വിനോദ് , ഇ .മനിഷ്, സന്തോഷ് കാളിയത്ത്, അതുൽ പെരുവട്ടൂർ, കെ. വി സുരേഷ്, എ .വി നീധിൻ, അഭിരാം, രാജിവൻ ,രത്നാകരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.