ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍. നിലമ്പൂര്‍ ഭാഗത്ത് കോഴിയിറച്ചിക്ക് കിലോയ്ക്ക് 265 രൂപ വരെ ആയി ഉയര്‍ന്നു. റംസാനു തൊട്ടു മുന്‍പ് 120 രൂപയ്ക്ക് വരെ കിട്ടിക്കൊണ്ടിരുന്ന കോഴിയിറച്ചിക്കാണ് ഒരു മാസം കൊണ്ട് ഇരട്ടിയും കടന്ന് വില കുതിക്കുന്നത്. ചെറിയ പെരുന്നാള്‍ അടുക്കുന്നതോടെ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിഷുവും കഴിഞ്ഞേ വില കുറയാനിടയുള്ളൂ.
മറുനാടന്‍ ഫാമുകളില്‍ മാത്രമല്ല തദ്ദേശീയ ഫാമുകളിലും കോഴി ഉല്‍പാദനം കുത്തനെ കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ചൂട് കൂടിയതും ജലക്ഷാമവുമൊക്കെ പല ഫാമുകളും പൂട്ടിപ്പോകാനും കാരണമായി. അതോടൊപ്പം റംസാന്‍, ഈസ്റ്റര്‍, ചെറിയ പെരുന്നാള്‍ തുടങ്ങി ചിക്കന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള അവസരങ്ങള്‍ ഒരുമിച്ചു വരികയും ചെയ്തതോടെ ഉപയോഗവും കുത്തനെ കൂടി.