കൊയിലാണ്ടി :എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ആവേശകരമായി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് എത്തിച്ചേർന്നത്. കർഷക കേന്ദ്രമായ എടക്കുളത്തെ ഞാണം പൊയിലിൽ 1950ൽ സേലം ജയിലിൽ വച്ച് ഭരണാധികാരികൾ വെടിവച്ച് കൊന്നഗോപാലൻകുട്ടിയുടെ ഓർമ്മ പങ്കുവച്ചാണ് കർഷകരും കർഷക തൊഴിലാളികളുമായ
വി കെ ദേവി അമ്മ,പൂക്കാട്ട് താഴക്കുനി പത്മിനി അമ്മ, ജാനകി അമ്മ എന്നിവർ സ്ഥാനാർത്ഥി കെ കെ ശൈലജയെ കാർഷികോല്പന്നങ്ങളുമായി വരവേറ്റത്. ചേലിയപറയൻകുഴിയിലെ ആവേശോജ്വല സ്വീകരണത്തിന് ശേഷമാണ് സ്ഥാനാർത്ഥി ഞാണംപൊയിലിലെത്തിയത്.വെങ്ങളം കല്ലട താഴത്ത് അതിരാവിലെ തന്നെ വലിയൊരു ജനക്കൂട്ടം സ്ഥാനാർത്ഥിയെ കാത്ത് നിന്നിരുന്നു. തുടർന്ന് കൊളക്കാട് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
ഇ എം എസ് കോർണറിലെ സ്വീകരണത്തിനു ശേഷം പെരുവട്ടൂരിലെത്തിയപ്പോൾ ഒരു കുട്ട നിറയെ കാർഷികോല്പന്നങ്ങളും കൊന്നപ്പൂക്കളവുമായാണ് വരവേറ്റത്. എളയടത്തു മുക്കിൽ നിരവധി കതിനാ വെടികൾ ഉതിർത്തി കൊണ്ടാണ് നാടിൻ്റെ സ്ഥാനാർത്ഥിയെ വരവേറ്റത്.
ഇല്ലത്തു താഴെയും പുളിയഞ്ചേരിയിലും ഹിൽ ബസാറിലും നന്തി ടൗണിലും മുതിരക്കാൽ മുക്കിലും പുറക്കാടും കീഴൂരും പാലേരി മുക്കിലും ഇരിങ്ങലിലും നടന്ന സ്വീകരണങ്ങളിൽ ഒരു നാടൊന്നായി ഒഴുകിയെത്തിയിരുന്നു.
രാത്രി വൈകിയിട്ടും സമാപന കേന്ദ്രമായ കോട്ടക്കലിൽ വൻ ജനപങ്കാളിത്തമായിരുന്നു.കാനത്തിൽ ജമീല എംഎൽഎകെ കെ മുഹമ്മദ്, കെ ദാസൻ, രാമചന്ദ്രൻ കുയ്യണ്ടി, പി വിശ്വൻ, ഡി ദീപ, ടി കെ ചന്ദ്രൻ,ടി ചന്തു, ഇ കെ അജിത്ത്, സി സത്യചന്ദ്രൻ, കെ ടി എം കോയ, എം പി ശിവാനന്ദൻ തുടങ്ങിയ എൽ ഡി എഫ് നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.എസ് സുനിൽ മോഹൻ, എം പി അജിത, രജീഷ് മാണിക്കോത്ത്,എസ് രമേശ് ചന്ദ്ര, ബി ദർശിത്ത് , അവിനാശ്, ബിപി ബബീഷ്, കെ രവീന്ദ്രൻ, സി അശ്വനി ദേവ്, പി ബാബുരാജ്, എൽജി ലിജീഷ്, ടി ഇ ബാബു, സതി കിഴക്കയിൽ, സുരേഷ് ചങ്ങാടത്ത്, കെ സത്യൻ, കെ ഷിജു തുടങ്ങിയവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.