ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ ക്യാമ്പ് പ്രവേശനം തുടരുന്നു

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിൽ പ്രവേശനം തുടരുന്നു. 7 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ രണ്ടിന് ആരംഭിച്ച ക്യാമ്പുകള്‍ മെയ് 20 ന് അവസാനിക്കും.

ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ ബോൾ, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിലാണ് ഏതാനും ഒഴിവുകളുള്ളത് . പരിചയ സമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂര്‍ വോളിബോള്‍ അക്കാഡമി തുടങ്ങിയ ഇടങ്ങളിലാണ് വിവിധ കായിക ഇനങ്ങളിലുള്ള ക്യാമ്പുകളുള്ളത്.

പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

 

www.sportscouncilkozhikode.com

ഫോണ്‍: 8078182593, 0495-2722593.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തിൽ ത്യാഗരാജ പഞ്ചരത്ന കൃതികൾ പഠിക്കുവാൻ അവസരം

Next Story

മാത്യു കുഴൽ നാടൻ പൊയിൽക്കാവിൽ : ഷാഫി പറമ്പിലിൻ്റെ പ്രചരണാർത്ഥം

Latest from Local News

അഘോര ശിവക്ഷേത്രം സൗപർണ്ണിക ഹാൾ സമർപ്പിച്ചു

പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി

വിളയാട്ടൂർ വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം

കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്