നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട് റവന്യൂ ജില്ലയിലെ കോഴിക്കോട് താലൂക്ക് പെരുവയൽ വില്ലേജിൽപ്പെട്ടതും കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ബഷീർ (42) കിണറുള്ളകണ്ടി പൂവാട്ടുപറമ്പ്, കോഴിക്കോട് ജില്ല എന്നയാളെ കാപ്പാ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി.

കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലുള്ള കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളേജ് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ വച്ച് മാരകായുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും ആളുകളെ അടിച്ചുപരിക്കേൽപ്പിക്കുക, മുളകുപൊടി ദേഹത്തു തേച്ച് ദേഹോപദ്രവം ചെയ്യക, പ്രായപൂർത്തിയാവാത്ത കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, ലൈംഗിക ചുവയോടുകൂടി സംസാരിക്കുക ആയതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുക, ടീം ബി എന്ന സ്ഥാപനത്തിൻ്റെ മറവിൽ അന്യായമായി ആളുകളെ തടവിൽ പാർപ്പിക്കുക, പിടിച്ചുപറി, കവർച്ച, കൂടാതെ ഇയാളുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പുടത്തുകയും അക്രമിക്കുകയുംചെയ്ത് പൊതു സമൂഹത്തിന് ഭീഷണിയായി വന്നിരുന്നയാളാണ്.

ലോ ആന്റ് ഓർഡർ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അനുജ് പലിവാൾ ഐ.പി.എസ്. സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി ആന്റ് കമ്മീഷണർ ഓഫ് പോലീസ് രാജ്പാൽ മീണ ഐ.പി.എസ്.ആണ് ഉത്തരവിറക്കിയത്.
കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ആളുകൾക്കെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്നും ഇതിനായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നതിനായി ജില്ലാ സ്പെഷൽ ബ്രാഞ്ച് എ.സി.പിക്കും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുള്ളതുമാണ്.

Leave a Reply

Your email address will not be published.

Previous Story

മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ ;10 ദിവസത്തിനുള്ളിൽ ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത് രണ്ട് പേർ

Next Story

കുട്ടിയുടെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കരട് നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Latest from Main News

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്. 12 കോടി രൂപ ഒന്നാം

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം രൂപവത്​ക്കരിക്കാൻ ശുപാർശ

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ വേണ്ടി പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം രൂപവത്​ക്കരിക്കാൻ ശുപാർശ. ഡിവൈ.എസ്‌.പി അല്ലെങ്കിൽ അസിസ്റ്റന്റ്

പുതിയ ഹൈവേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

ഇനി മുതൽ ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനാകില്ല. അവര്‍ സര്‍വീസ് റോഡ് ഉപയോഗിക്കണം. നിലവില്‍ എക്‌സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക്

നാട്ടുപാരമ്പര്യവൈദ്യം – തയ്യാറാക്കിയത് കെ. ഗോപാലൻ വൈദ്യർ – ഉദരവ്യാധികൾ

ഇക്കാലത്തെ ഭക്ഷണവും ഭക്ഷണരീതികളുമാണ് ഉദരവ്യാധികൾക്ക് പ്രധാന കാരണം. കൃത്രിമരുചിക്കൂട്ടുകൾ ആമാശയഭിത്തികളിൽ പോറലേൽപ്പിക്കും. പുണ്ണുണ്ടാക്കും. അമ്ലാധിക്യം കുടലുകളെ ബാധിക്കും. നിലത്ത് പടിഞ്ഞിരുന്ന് ഭക്ഷണം

കുടിശികയിൽ ഒരു ഗഡു സാമൂഹ്യക്ഷേമ പെൻഷൻ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു

ഒരു ഗഡു സാമൂഹ്യക്ഷേമ പെൻഷൻ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ