അത്യഅപൂര്‍വ്വ ശസ്ത്രക്രിയയുമായി കോട്ടയം മെഡിക്കല്‍ കോളജ് ; 43 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു

/

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍  കോണ്‍ട്രോസര്‍ക്കോമാ ബാധിച്ച യുവാവിന് അത്യഅപൂര്‍വ്വ ശസ്ത്രക്രിയ നടത്തി. കോട്ടയം ആനിക്കാട് സ്വദേശിയായ 24 കാരനാണ് ഡോക്ടര്‍ ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ അപൂര്‍വ്വമായ ശസ്ത്രക്രിയ നടത്തി  43 കിലോഗ്രാം ഭാരമുള്ള ട്യൂമർ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തു.

ബികോം പഠനം കഴിഞ്ഞ് ലോജിസ്റ്റിക്ക് കോഴ്‌സും പൂര്‍ത്തിയാക്കി ജോലി ചെയ്യവെ മൂന്നു വര്‍ഷം മുമ്പാണ് ഈ രോഗബാധ ഉണ്ടായത്. അന്നുമുതല്‍ ഒരോ ആശുപത്രി കയറി ഇറങ്ങുകയായിരുന്നു ഇവര്‍. ശസ്ത്രക്രിയ സാധ്യമല്ല എന്ന് പറഞ്ഞ് എല്ലാവരും മടക്കുകയായിരുന്നു. ഒടുവിലാണ് കോട്ടയത്ത് എത്തിയത്. ശ്വാസകോശത്തിന്റെ ഒരുഭാഗവും വാരിയെല്ലുകളും നെഞ്ചിന്റെ ഇടതു ഭാഗവുമൊക്കെ നീക്കം ചെയ്യേണ്ടിവന്നു. അതെല്ലാം പ്ലാസ്റ്റിക്ക് സര്‍ജറിയിലൂടെ പൂര്‍വ്വസ്ഥിതിയിലാക്കുകയായിരുന്നു.

കാര്‍ഡിയോ തൊറാസിക്ക് വിഭാഗവും, പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗവും സംയുക്തമയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോ തൊറാസിക്ക് ടീമിനു പുറമെ പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരായ ലക്ഷ്മി, ആതിര എന്നിവരുടെ സംഘവും ഇതില്‍ പങ്കാളികളായി.

കേരളത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടക്കുന്നത്. ആരോഗ്യരംഗത്ത് പകരം വയ്ക്കാനില്ലാത്ത ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച കോട്ടയം മെഡിക്കല്‍ കോളജിന്റെ ചികിത്സ മികവില്‍ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ ശസ്ത്രക്രിയയെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടത്തുന്ന ഇടപെടലുകളുടെ കൂടി ഗുണഫലമാണിതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ശസ്ത്രക്രിയയില്‍ പങ്കാളികളായ ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ; അവലോകനം, ആറ്റിങ്ങൽ ആർക്കൊപ്പം?

Next Story

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ

Latest from Feature

കാലൻപാട്ടിൻ്റെ ഉടുക്കു ചെത്തമെറിഞ്ഞ് ബാബു തിരുവങ്ങായൂർ

മേപ്പയ്യൂർ: കർക്കിടകത്തിൻ്റെ ആധിയും വ്യാധിയുമകറ്റാൻ കാലൻപാട്ടിൻ്റെ ഉടുക്കു ചെത്തവുമായി നാടുനീളെ സഞ്ചരിക്കുകയാണ് ബാബു തിരുവങ്ങായൂർ. അച്ഛനായ ചെറിയക്കുപ്പണിക്കർക്കൊപ്പം പതിനഞ്ചാം വയസിൽ തുടങ്ങിയ

അകലാപ്പുഴ, നടേരിക്കടവ് പാലങ്ങള്‍ എന്ന് യാഥാര്‍ത്ഥ്യമാകും???

കൊയിലാണ്ടി മണ്ഡലത്തെയും പേരാമ്പ്ര മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന അകലാപ്പുഴ, നടേരിക്കടവ് പാലങ്ങളുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു. ഒളളൂര്‍ക്കടവിലും തോരായിക്കടവിലും പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ പുലയ സമുദായത്തിലെ

ഡോണാൾഡ് ബെയ്‌ലിയുടെ ബെയ്ലി പാലം – തയ്യാറാക്കിയത്: സാജിദ് അഹമ്മദ്, മനക്കൽ

വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ബെയ്ലി പാലം. അതിൻ്റെ നിർമാണം സൈന്യം പൂർത്തീകരിച്ചിരിക്കുകയാണ്. ഉരുൾപൊട്ടലിൽ