കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ

/

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മുളിയാത്തോട് സ്വദേശികളായ അതുൽ വായക്കാന്റ വിട (29), അരുൺ ഉറവുള്ള കണ്ടിയിൽ (30), ഷബിൻ ലാൽ അടുപ്പു കൂട്ടിയ പറമ്പത്ത് (27) എന്നിവരെയാണ് പാനൂർ സി.ഐ. പ്രേംസദൻ അറസ്റ്റ് ചെയ്തത്.  ബോംബ് നിർമാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ് ഇവർ. ബോംബ് സഫോടന സമയത്ത് പ്രദേശത്തുണ്ടായിരുന്ന മുഴുവൻ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രദേശത്ത് ഇന്നും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ബോംബ് നിർമാണം നടന്ന മുളിയാത്തോട് മാവുള്ള ചാലിൽ വീടിനു സമീപത്താണ് പരിശോധന നടക്കുന്നത്. സമീപത്തുനിന്ന് ഇന്നലെ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയിരുന്നു. ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ (39) നില മാറ്റമില്ലാതെ തുടരുന്നു.

പരിക്കേറ്റ് തലശ്ലേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിനോദിനെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൊത്തം നാലു പേരാണ് പരിക്കേറ്റ് തലശ്ശേരിയിലെയും കോഴിക്കോട്ടെയും ആശുപത്രിയിലുള്ളത്. അതേസമയം, സംഭവത്തിന് ശേഷം വടകരയിൽ നിന്ന് ട്രെയിൻ കയറി രക്ഷപ്പെട്ട പാലക്കാട് നിന്ന് കൈവേലിക്കര സ്വദേശി സായൂജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടന്നുകളഞ്ഞ സായൂജിന്‍റെ ചിത്രങ്ങൾ പാനൂർ പൊലീസ് പാലക്കാട് റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. ഇതേതുടർന്ന് പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സായൂജിനെ കസ്റ്റഡിയിലെടുത്ത് പാനൂർ പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published.

Previous Story

അത്യഅപൂര്‍വ്വ ശസ്ത്രക്രിയയുമായി കോട്ടയം മെഡിക്കല്‍ കോളജ് ; 43 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു

Next Story

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

Latest from Main News

സംസ്ഥാന ബജറ്റില്‍ കാപ്പാട് വികസനത്തിന് പത്ത് കോടി

കാപ്പാട് തീരദേശ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ചു.പാര്‍ക്ക് വികസനമുള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക

വടകര പാർലമെന്റ് മണ്ഡലത്തിൽ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 45 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

വടകര: കേന്ദ്ര ഉപരിതല മന്ത്രാലയം കേരളത്തിനായി അനുവദിച്ച സെൻട്രൽ റോഡ് ഫണ്ട് (CRIF) പദ്ധതികളിൽ രണ്ട് പ്രധാന റോഡുകൾ വടകര പാർലമെന്റ്

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം. ഫെബ്രുവരി 15 മുതൽ പരമാവധി ഡിജിറ്റൽ പെയ്മെന്‍റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സ്വന്തം വരുമാനം വർദ്ധിപ്പിച്ചും കേന്ദ്ര അവഗണനയ്ക്കിടയിലും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായി