കടുത്ത വേനലില്‍ ചര്‍മ്മത്തില്‍ കരുവാളിപ്പ് തടയാൻ തക്കാളി ഇങ്ങനെ ഉപയോഗിക്കൂ……

/

കടുത്ത വേനലില്‍ സണ്‍ ടാന്‍ ആണ് പലരുടെയും പ്രശ്നം. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍.

നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. മുഖത്തെ കരുവാളിപ്പ്,  കറുത്ത പാടുകള്‍, ചുളിവുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ തടയാനും മുഖം തിളങ്ങാനും തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും.

ഇതിനായി തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. അതുപോലെ രണ്ട് ടേബിള്‍ സ്പൂണ്‍ തൈരിലേയക്ക് തക്കാളി നീര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാനും ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാനും സഹായിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു  ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി

Next Story

മിഠായിത്തെരുവിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

Latest from Health

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക കൊച്ചു കുട്ടികള്‍ക്ക് മുതിർന്നവർക്കും ഒക്കെ ഇന്ന് വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ന്യൂഡില്‍സുകള്‍

ബ്രെഡ് ഫ്രൂട്ട് (കടച്ചക്ക)യുണ്ടോ വീട്ടുപറമ്പില്‍, കളയല്ലേ പോഷക സമൃദ്ധമായ ഈ ചക്കയെ

  ഗ്രാമ നഗര ഭേദമന്യേ നമ്മുടെ തൊടികളില്‍ വളരുന്ന ശീമചക്ക (കടച്ചക്ക)യ്ക്ക് പ്രിയമേറുന്നു. പോഷക സമൃദ്ധമായ നമ്മുടെ നാടന്‍ കടച്ചക്കയ്ക്ക് പച്ചക്കറി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ (Paediatrics) വിഭാഗം വിപുലീകരിക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ (Paediatrics) വിഭാഗത്തിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധ ഡോ : ധന്യ.എസ്. എം (MBBS,

മാനസിക സമ്മർദ്ദം അമിതവണ്ണത്തിന് കാരണമാകുന്നു ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിത വയര്‍ അതിന് പരിഹാരമായി നമ്മളില്‍ പരും ഭക്ഷണം കുറക്കുകയും വ്യായാമവും ചെയ്യുന്നു,