അസഹനീയമായ വേനൽച്ചൂടിൽ ശരീരം തണുപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും ഈ പഴങ്ങള്‍ കഴിക്കാം….

അസഹനീയമായ വേനൽച്ചൂടിനു കാഠിന്യമേറിത്തുടങ്ങിയതോടെ നിര്‍ജ്ജലീകരണം ഉള്‍പ്പടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ ഉള്ളുതണുപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം…

  1. തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും.
  2. സ്ട്രോബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറിയില്‍ 91% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ്.
  3. ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ 87% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
  4. പൈനാപ്പിളാണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൈനാപ്പിളില്‍ 86% വരെ വെള്ളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ഇവയിലുണ്ട്.
  5. പീച്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 89% വരെ വെള്ളം ആണ് ഇവയില്‍ ഉള്ളത്. കൂടാതെ വിറ്റാമിന്‍ എ, സി മറ്റ് ആന്‍റി ഓക്സിഡന്‍റുകളും പീച്ചില്‍ അടങ്ങിയിട്ടുണ്ട്.
  6. മുന്തിരിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുന്തിരിയില്‍ 80% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published.