സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി

 

സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താൻ ഹൈക്കോടതി അനുമതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് ജസ്റ്റിസുമാരായ ഇ.എ.മുഹമ്മദ് മുഷ്താഖ്, എം.എ.അബ്ദുൽ ഹക്കീം എന്നിവരുടെ ബെഞ്ച് അനുമതി നൽകിയിട്ടുള്ളത്. കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ ഹർജിയുമായി കോടതിയെ സമീപിച്ചത്.

കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നടത്താൻ സാധിക്കില്ല. ആവശ്യമെങ്കിൽ സർക്കാരിനു പ്രത്യേക ഉത്തരവിറക്കി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ക്ലാസുകൾ നടത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.  പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും വേനലവധി ക്ലാസുകൾ നിരോധിച്ചു കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, സിഐഎസ്‍സി തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

തൃശ്ശൂർ പൂരം 2024 ; ചടങ്ങുകളും വിശദവിവരങ്ങളും

Next Story

കടുത്ത വേനലില്‍ ചര്‍മ്മത്തില്‍ കരുവാളിപ്പ് തടയാൻ തക്കാളി ഇങ്ങനെ ഉപയോഗിക്കൂ……

Latest from Main News

ജല്‍ ജീവന്‍ മിഷന്‍: ജില്ലയില്‍ നല്‍കിയത് 2,84,750 കുടിവെള്ള കണക്ഷനുകള്‍

ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ നല്‍കിയത് മൂന്ന് ലക്ഷത്തോളം കണക്ഷനുകള്‍.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്. 12 കോടി രൂപ ഒന്നാം

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം രൂപവത്​ക്കരിക്കാൻ ശുപാർശ

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ വേണ്ടി പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം രൂപവത്​ക്കരിക്കാൻ ശുപാർശ. ഡിവൈ.എസ്‌.പി അല്ലെങ്കിൽ അസിസ്റ്റന്റ്

പുതിയ ഹൈവേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

ഇനി മുതൽ ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനാകില്ല. അവര്‍ സര്‍വീസ് റോഡ് ഉപയോഗിക്കണം. നിലവില്‍ എക്‌സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക്

നാട്ടുപാരമ്പര്യവൈദ്യം – തയ്യാറാക്കിയത് കെ. ഗോപാലൻ വൈദ്യർ – ഉദരവ്യാധികൾ

ഇക്കാലത്തെ ഭക്ഷണവും ഭക്ഷണരീതികളുമാണ് ഉദരവ്യാധികൾക്ക് പ്രധാന കാരണം. കൃത്രിമരുചിക്കൂട്ടുകൾ ആമാശയഭിത്തികളിൽ പോറലേൽപ്പിക്കും. പുണ്ണുണ്ടാക്കും. അമ്ലാധിക്യം കുടലുകളെ ബാധിക്കും. നിലത്ത് പടിഞ്ഞിരുന്ന് ഭക്ഷണം